കണ്ണൂർ: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, ആന്തൂരിലെ പാർഥ കൺവെൻഷൻ സെൻറർ ഉടമയും പ്രവാസി വ്യവസായിയുമായ സാജൻ പാറയിലിെൻറ മരണവുമായി ബന്ധപ്പെട്ട അേന്വഷണ റിപ്പോർട്ട് തളിപ്പറമ്പ് ആർ.ഡി.ഒ കോടതിയിൽ സമർപ്പിച്ചു. ആരെയും കുറ്റക്കാരായി കാണാത്ത റിപ്പോർട്ടിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്ക് സംഭവത്തിൽ പെങ്കാന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ശ്യാമളക്ക് സാജനോട് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്ന നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായോ ധാർമികമായോ ഉള്ള ഒരു കുറ്റവും ശ്യാമളക്കെതിരെ നിലനിൽക്കത്തക്കതല്ല -അന്വേഷണ സംഘം തലവൻ വളപട്ടണം സി.െഎ എ. കൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ കുറ്റം നിലനിൽക്കാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നതിനുള്ള റഫർ റിപ്പോർട്ടാണ് ആർ.ഡി.ഒ കോടതിയിൽ സമർപ്പിച്ചത്.
'ഞാൻ ഇൗ കസേരയിൽ ഇരിക്കുന്ന കാലത്തോളം നിങ്ങൾക്ക് പെർമിറ്റ് കിട്ടില്ലെന്ന്' ശ്യാമള പറഞ്ഞതായുള്ള സാക്ഷിമൊഴി സജീവ ചർച്ചയായിരുന്നു. പാർഥ കൺവെൻഷൻ സെൻറർ നിർമാണം നിർത്തിവെക്കാൻ ആദ്യതവണ നോട്ടീസ് നൽകിയ ഘട്ടത്തിൽ മാത്രമാണ് പി.കെ. ശ്യാമളയെ കാണാൻ സാജെൻറ ഭാര്യാപിതാവ് പുരുഷോത്തമൻ പോയത്. ഉദ്യോഗസ്ഥരോട് സംസാരിച്ചാൽ മതിയെന്ന മറുപടിയാണ് ചെയർപേഴ്സൻ നൽകിയതെന്നാണ് വിവിധ മൊഴികളിൽ ഉണ്ടായിരുന്നത്. ബിൽഡിങ് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഭരണസമിതിക്കോ ചെയർപേഴ്സനോ നിയമപരമായി അധികാരമില്ലാത്തതിനാലും സർട്ടിഫിക്കറ്റ് നൽകേണ്ടത് സെക്രട്ടറിയാണെന്നതിനാലും പ്രസ്തുത മറുപടി നിയമപരമായി ശരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുനിസിപ്പൽ ഉദ്യോഗസ്ഥരോ മറ്റാരെങ്കിലുമോ എന്തെങ്കിലും വിധത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നോ എന്നതു സംബന്ധിച്ച അന്വേഷണത്തിൽ, ഇവർ നടത്തിയത് ഒൗദ്യോഗിക കൃത്യനിർവഹണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാജൻ ആത്മഹത്യ െചയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടി ചെയർപേഴ്സനോ മുനിസിപ്പൽ സെക്രട്ടറിയോ മറ്റ് ഉദ്യോഗസ്ഥരോ പ്രവർത്തിച്ചെങ്കിൽ മാത്രമേ െഎ.പി.സി 306 പ്രകാരം ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കുകയുള്ളു. ഇൗ സംഭവത്തിൽ ഒരുവിധ ക്രിമിനൽ കുറ്റവും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.