ആന്തൂർ: പാർത്ഥ സെൻററിന്​ ഇളവുതേടി മന്ത്രി മുമ്പാകെ സാജ​െൻറ ഭാര്യ

കണ്ണൂർ: ആന്തൂരിലെ വിവാദമായ പാർത്ഥ കൺവെൻഷൻ സ​െൻററിന്​ ഇളവുതേടി പ്രവാസി വ്യവസായി സാജ​ൻ പാറയിലി​​െൻറ ഭാര്യ ബീന, മന്ത്രി എ.സി. മൊയ്​തീ​ന്​ നിവേദനം നൽകി. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ കണ്ണൂരിൽ നടന്ന അദാലത്തിലാണ്​ ബീനയും പിതാവ്​ പുരുഷോത്തമൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും മന്ത്രിയെ കാണാനെത്തിയത്​. സാജ​ൻ ആത്​മഹത്യ ചെയ്​തതുമായി ബന്ധ​പ്പെട്ട വിവാദത്തെ തുടർന്നാണ്​ സംസ്​ഥാനത്താകെ കെട്ടിട നിർമാണം സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ സർക്കാർ അദാലത്ത്​ സംഘടിപ്പിക്കുന്നത്​.

പാർത്ഥ ​കൺവെൻഷൻ സ​െൻററിന്​ അനുമതി നൽകുന്നതിൽ ആന്തൂർ നഗരസഭ കാലതാമസം വരുത്തിയതിൽ മനംനൊന്താണ്​ സാജൻ പാറയിൽ ജീവനൊടുക്കിയതെന്നാണ്​ കുടുംബത്തി​​െൻറ പരാതി. സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തിനൊടുവിൽ കഴിഞ്ഞ മാസം ആന്തൂർ നഗരസഭ ഉപാധികളോടെ സ​െൻററിന്​ പ്രവർത്തനാനുമതി നൽകിയിരുന്നു. വാട്ടർ ടാങ്ക്​ മാറ്റിസ്​ഥാപിക്കണമെന്നത്​ ഉൾപ്പെടെ ഏതാനും ചട്ടലംഘനം ആറുമാസത്തിനകം പൂർത്തിയാക്കണമെന്നാണ്​ ഉപാധി. പ്രസ്​തുത വ്യവസ്​ഥകളിൽ ഇളവ്​ വേണമെന്നാണ്​ ബീന വെള്ളിയാഴ്​ച മന്ത്രിക്ക്​ നൽകിയ നിവേദനത്തിലെ മുഖ്യ ആവശ്യം.

വാട്ടർ ടാങ്ക്​ മാറ്റാൻ ​​വലിയ ക്രെയിൻ ഉപയോഗിക്കേണ്ടി വരുമെന്നും വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിവേദനം സ്വീകരിച്ച മന്ത്രി പരിശോധിക്കാം എന്ന മറുപടിയാണ്​ നൽകിയത്​. പാർത്ഥ സ​െൻററിന്​ അനുമതി നൽകുന്നതിൽ ആന്തൂർ നഗരസഭക്ക്​ വീഴ്ച പറ്റിയെന്നാണ്​ സർക്കാർ ആദ്യം വിലയിരുത്തിയത്​. എന്നാൽ, സി.പി.എം സംസ്​ഥാന നേതൃത്വം ഇടപെട്ട്​ നിലപാട്​ തിരുത്തി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദ​​െൻറ ഭാര്യ പി.കെ. ശ്യാമളയാണ്​ ആന്തൂർ നഗരസഭ ചെയർപേഴ്​സൻ.

Tags:    
News Summary - anthoor sajan death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.