കാട്ടാക്കടയിൽ ടിപ്പർ ബൈക്കിലിടിച്ച്​ യുവാവിന് ഗുരുതര പരിക്ക്

കാട്ടാക്കട (തിരുവനന്തപുരം): മണ്ണെടുക്കാൻ അമിതവേഗത്തില്‍ പേയ ടിപ്പർലോറിയിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; റോഡിൽ വീണ ബൈക്കിനെയും യുവാവിനെയും ലോറി 20 മീറ്ററോളം വലിച്ചിഴച്ചു. ബൈക്ക് യാത്രികൻ നെടുമങ്ങാട് സ്വദേശി അഖിലിനെ (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക്​ രണ്ടരയോടെ കാട്ടാക്കട-പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്കടുത്താണ് അപകടം. കാട്ടാക്കടനിന്ന്​ പൂവച്ചല്‍ ഭാഗത്തേക്ക്​ പോയ ബൈക്കിൽ പിറകിൽ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കും ലോറിയില്‍ അമിത വേഗത്തിലായിരുന്നു. ലോറി പെട്ടെന്ന് വലത്തേക്ക് തിരിച്ചപ്പോഴാണ് ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽപ്പെട്ടതെന്ന് പിന്നാലെ വന്ന യാത്രക്കാര്‍ പറഞ്ഞു.

ഓണംകോട് പ്രദേശത്ത് മണ്ണെടുക്കാൻ പോയതാണ് ടിപ്പർ ലോറി. കഴിഞ്ഞ രണ്ടുദിവസമായി ഈ ലോറി ഇവിടെ മണ്ണെടുക്കുന്നതായി നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ സഞ്ചരിക്കുന്ന ലോറി രണ്ടുദിവസവും അപകടം ഉണ്ടാക്കുന്ന രീതിയിൽ ഓടിച്ചത് യാത്രക്കാരുമായി വാക്കേറ്റത്തിനിടയാക്കിയിരുന്നത്രെ.

ആദ്യദിവസം വാഹന യാത്രക്കാരൻ കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നുവെന്നും അവർ പറഞ്ഞു. ജില്ലയിൽ രണ്ടുദിവസത്തിനിടെ ടിപ്പർ ലോറി ഉണ്ടാക്കുന്ന മൂന്നാമത്തെ അപകടമാണിത്. അപകടങ്ങൾ തുടർച്ചയായതോടെ ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ ജില്ല കലക്ടർ അധ്യക്ഷനായി സർവകക്ഷിയോഗം ചേർന്നത് വെള്ളിയാഴ്ചയാണ്.

Tags:    
News Summary - Another tipper accident in Katakada; The young man was seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.