അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചുണ്ടകുളം ആദിവാസി ഊരിലെ സജിത, വിനീത് ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.

വൈകാതെ മരണം സംഭവിക്കുകയായിരുന്നു.തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാവാം മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടക്കം മുതൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.

Tags:    
News Summary - Another infant death in Attappadiy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.