അമ്മാളുകുട്ടി
Posted On
date_range Updated On
date_range തൃശൂരിൽ വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് ദേശമംഗലം സ്വദേശിനി
ചെറുതുരുത്തി: ഡെങ്കിപ്പനി പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ പണ്ടാരത്തിൽപടി കോളനിയിൽ വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ കോതയുടെ മകൾ അമ്മാളുകുട്ടി (54) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലിൽ ജോലി ചെയ്യുന്നതിനിടയിലാണ് പനി ബാധിച്ചത്. അവിടെ ചികിത്സിച്ച് ഭേദമാകാത്തതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജനാധിപത്യ മഹിള അസോസിയേഷൻ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രവർത്തകയായിരുന്നു. മക്കൾ: പ്രഭുദേവ്, പ്രജിഷ (അമ്പിളി). മരുമക്കൾ: ശ്രുതി, പ്രമോദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.