Posted On
date_range Updated On
date_range വേണുഗോപാൽ സ്വന്തം പാർട്ടിയിലെ യുവതികളെ ഓർത്ത് കരയുക; കാനം പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്ന് ആനി രാജ
ന്യൂഡൽഹി: എം.എം മണിയുടെ പ്രസ്താവനയുടെ പേരിൽ സി.പി.ഐയെ കോൺഗ്രസ് കുറ്റപ്പെടുത്താൻ നിൽക്കേണ്ടെന്ന് ആനി രാജ. പ്രസ്താവനയുടെ പേരിൽ സി.പി.ഐയെ അധിക്ഷേപിക്കാൻ വേണുഗോപാൽ മുതിരണ്ട. കെ.സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ യുവതികളുടെ കാര്യം നോക്കിയാൽ മതിയെന്നും ആനി രാജ പറഞ്ഞു.
കോൺഗ്രസ് പറയുന്നത് പോലയല്ല സി.പി.ഐ പ്രവർത്തിക്കുന്നത്. കോൺഗ്രസിന് ഇക്കാര്യത്തിൽ എന്തു പറയാം. തനിക്കെതിരായ എം.എം മണിയുടെ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതിയില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.
എം.എം മണി വിഷയത്തിൽ ആനി രാജക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയുമുള്ള സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ ആക്രമണ രീതിയിലാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.