കോലഞ്ചേരി: പിതാവിെൻറ മർദ്ദനത്തിനിരയായ പിഞ്ചു ബാലികയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 56 ദിവസം മാത്രം പ്രായമുള്ള ബാലിക അപകട നില തരണം ചെയ്തിട്ടില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
തലച്ചോറിനു ക്ഷതമേറ്റതിനെ തുടർന്നുണ്ടായ അപസ്മാരം മരുന്നുകളിലൂടെ നിയന്ത്രിക്കാനായി. കുട്ടി മരുന്നുകളോട് ചെറുതായി പ്രതികരിക്കുകയും കൈകാലുകൾ അനക്കുകയും ചെയ്യുന്നുണ്ട്. എം.ആർ.ഐ റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർ ചികിത്സകൾ ആരംഭിക്കുവെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ 18 ന് പുലർച്ചെ 2 മണിയോടെയാണ് അങ്കമാലി സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ കുഞ്ഞുമായെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്താണ് ഇവിടെയെത്തിയത്. അബോധാവസ്ഥയിലായിരുന്നു കുട്ടി. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റന്നായിരുന്നു ഇവർ ആശുപത്രിയിൽ നൽകിയ വിശദീകരണം. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ ചോദ്യങ്ങൾക്ക് ഇവർ പരസ്പര വിരുദ്ധമായ മറുപടികൾ നൽകി. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ പുത്തൻകുരിശ് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന് നേരെ നടന്ന ആക്രമണത്തിെൻറ ചുരുൾ അഴിഞ്ഞത്.
ആശുപത്രി ചിലവുകൾ ശിശുക്ഷേസമിതി ഏറ്റെടുക്കും
പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമസമിതി ഇടപ്പെട്ടു. മെഡിക്കൽ കോളേജിൽ എത്തി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരെയും കുട്ടിയുടെ മാതാവിനെയും സന്ദർശിച്ച എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡണ്ട് അഡ്വ. കെ.എസ്. അരുൺകുമാർ കുട്ടിയുടെ ആശുപത്രി ചിലവുകൾ ശിശുക്ഷേസമിതി ഏറ്റെടുക്കുമെന്ന് അറിയിച്ചു. സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയും പരിക്കേറ്റ കുട്ടിയുടെ അമ്മയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.