തിരുവനന്തപുരം: സാമൂഹികനീതി വകുപ്പും (എസ്.ജെ.ഡി) അതിൽനിന്ന് വിഭജിച്ച വനിത ശിശുക ്ഷേമ വകുപ്പും (ഡബ്ല്യു.സി.ഡി) പരിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ അംഗൻവാടി വർക്കർ മാരുടെ യോഗ്യത ഇനിമുതൽ പ്ലസ് ടു ആകും. കൂടാതെ ശിശുവികസന പദ്ധതി ഒാഫിസറായ സി.ഡി.പി.ഒ ക്ക് ബ്ലോക്ക് വിമൻ ഡെവലപ്മെൻറ് ഒാഫിസർ എന്ന അധിക ചുമതലയും സംയോജിത ശിശുവികസ ന പദ്ധതി ഒാഫിസറായ െഎ.സി.ഡി.എസ് സൂപ്പർവൈസർക്ക് പഞ്ചായത്ത് വിമൻ ആൻഡ് ചൈൽഡ് ഒാഫിസറുടെ ചുമതലയും ഉണ്ടാകും.
കേന്ദ്ര- സംസ്ഥാന പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടായിരിക്കും അധിക ചുമതലകൾ തീരുമാനിക്കുക. െഎ.സി.ഡി.എസ് പ്രോജക്ട് കേന്ദ്ര പദ്ധതിക്ക് കീഴിൽ വരുന്നതാണ്. കേന്ദ്ര പദ്ധതി നിർവഹണത്തിൽ സി.ഡി.പി.ഒ, െഎ.സി.ഡി.എസ് സൂപ്പർവൈസർ എന്ന തലത്തിലും സംസ്ഥാന പദ്ധതി നിർവഹണത്തിൽ ബ്ലോക്ക് വിമൻ ഡെവലപ്മെൻറ് ഒാഫിസർ, പഞ്ചായത്ത് വിമൻ ആൻഡ് ചൈൽഡ് ഒാഫിസർ എന്ന ചുമതലയിലായിരിക്കും നിർവഹണ ഉദ്യോഗസ്ഥരായി ഇവർ പ്രവർത്തിക്കുക.
ജീവനക്കാരുടെ പുനഃക്രമീകരണവും പുനഃസംഘടനയും കൊണ്ടുവരാനും തീരുമാനമായി. ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ ഇപ്പോൾ ചർച്ചകളിലാണ്. എല്ലാ തസ്തികകളിലെയും പ്രമോഷൻ യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും. ആയ, വാച്ച്മാൻ (2), ഫീമെയിൽ അറ്റൻറർ എന്നിവർക്കും മെയിൽ അറ്റൻറർ, വാച്ച്മാൻ എന്നിവർക്കും യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിൽ സാമൂഹികനീതി വകുപ്പിൽ ജില്ല സോഷ്യൽ ജസ്റ്റിസ് ഒാഫിസർവരെ ആകാനുള്ള അവസരവും പുതിയ പരിഷ്കരണ നിർദേശത്തിലുണ്ട്. കൂടാതെ ജില്ല സോഷ്യൽ ജസ്റ്റിസ് ഒാഫിസർക്കും ജില്ല പ്രോഗ്രാം ഒാഫിസർക്കും (ഗ്രേഡ് 1) ഡയറക്ടർവരെ ആകാനും സാധിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിൽ ജില്ല വനിത ശിശു ഒാഫിസർക്ക് യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഡയറക്ടർ ആകാം. സി.ഡി.പി.ഒ- െഎ.സി.ഡി.എസ് സൂപ്പർവൈസർക്ക് ജില്ല വിമൻ ആൻഡ് ചൈൽഡ് ഒാഫിസർ ആയും എൽ.ഡി ക്ലാർക്ക്, യു.ഡി ക്ലാർക്ക് എന്നിവർക്ക് ഒാഫിസ് മാനേജർ, ജില്ല വിമൻ ആൻഡ് ചൈൽഡ് ഒാഫിസർ എന്നീ തസ്തികകളിലേക്കും എത്താനാകും. കെയർ ടേക്കർ/ മാട്രൺ ഗ്രേഡ് (1) എന്നിവർക്കും മാനേജർ, ജില്ല വിമൻ ആൻഡ് ചൈൽഡ് ഒാഫിസർ എന്നീ തസ്തികകളിലേക്ക് ഉയരാനുള്ള അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.