സേ​വി തോ​മാ​സ്

നെ​ന്മാ​റ​യി​ൽ കാ​റ് മ​ര​ത്തി​ലി​ടി​ച്ച് അ​ങ്ക​മാ​ലി സ്വ​ദേ​ശി മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്​

ആ​ല​ത്തൂ​ർ: നെ​ന്മാ​റ കോ​ള​ജി​ന​ടു​ത്ത് കാ​റ് മ​ര​ത്തി​ലി​ടി​ച്ച് അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ക​റു​കു​റ്റി ഞാ​ലൂ​ക്ക​ര വാ​ച്ചാം​കു​ളം വീ​ട്ടി​ൽ തോ​മാ​സി​െൻറ മ​ക​ൻ വി.​ടി. സേ​വി (സേ​വി തോ​മാ​സ് -42) ആ​ണ് മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സ്​​റ്റാ​ൻ​ഡി​ലെ ടാ​ക്സി ഡ്രൈ​വ​റാ​ണ്‌. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ബ​ര​യ്യ (64), ഭാ​ര്യ ധ​ന​ല​ക്ഷ​മി (63), വെ​ങ്കി​ടാ​ച​ലം (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.15ഓ​ടെ​യാ​ണ് അ​പ​ക​ടം.

നെ​ന്മാ​റ ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റി​ലു​ള്ള​വ​ർ. സേ​വി​യു​ടെ മാ​താ​വ്​: റോ​സി​ലി. ഭാ​ര്യ: ക​റു​കു​റ്റി മൂ​ല​ന്‍ കു​ടും​ബാം​ഗം ടി​നി. മ​ക്ക​ള്‍: സ​ഞ്ജു, സ​ച്ചു. സ​ഹോ​ദ​ര​ന്‍: ജെ​യ്സ​ണ്‍. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​റു​കു​റ്റി സെൻറ്​ സേ​വ്യേ​ഴ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Tags:    
News Summary - Angamaly native dies in car accident in Nemmara; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.