തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മർദിെച്ചന്ന പരാതി സംബന്ധിച്ച് അന്വേഷിച്ച അഞ്ചല്‍ സി.ഐ.യെ സ്ഥലംമാറ്റിയതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ടി. സതികുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കേസന്വേഷണം ഊര്‍ജിതമായി നടത്തുന്നതിന് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അനിൽ അക്കരയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു. സബ്മിഷൻ അവതരണം സഭയിൽ ബഹളത്തിന് കാരണമായി. അനിൽ അക്കരയെ ഇ.പി. ജയരാജൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷം ബഹളംവെച്ചു. ഭീഷണിയുടെ സ്വരത്തിൽ ഇ.പി. ജയരാജൻ സംസാരിച്ചത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഗസ്ത്യക്കോട് മരണവീട്ടിലെത്തിയ ഗണേഷ്‌കുമാര്‍ മടങ്ങവേ എതിര്‍ദിശയില്‍ കാറിലെത്തിയ അനന്തകൃഷ്ണന്‍ എന്നയാളുമായി കാറിന് കടന്നുപോകാന്‍ സൗകര്യം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായതായി മന്ത്രി പറഞ്ഞു. ഈ സംഭവത്തില്‍ എം.എൽ.എയുടെ കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പ്രദീപ്കുമാര്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി അനന്തകൃഷ്ണനും മാതാവും തന്നെ ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവമേല്‍പിച്ചെന്നും മൊഴി നല്‍കി. അതിെൻറ അടിസ്ഥാനത്തില്‍ അനന്തകൃഷ്ണനെയും അമ്മയെയും പ്രതിചേര്‍ത്ത് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
അനന്തകൃഷ്ണെൻറ മൊഴിപ്രകാരം എം.എല്‍.എയെയും ഡ്രൈവറെയും പ്രതിചേര്‍ത്ത് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പരാതിക്കാരെൻറ മാതാവിെൻറ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗണേഷ്‌കുമാര്‍ എം.എൽ.എയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തെന്മല എസ്.എച്ച്.ഒയെ കൊടിക്കമ്പുകൊണ്ട് കുത്തി മുറിവേല്‍പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഗതാഗതതടസ്സമുണ്ടാക്കിയതിനും കൊല്ലം ഡി.സി.സി പ്രസിഡൻറുള്‍പ്പെടെ 17 പേരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതികളാക്കി പത്തനാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുെന്നന്നും മന്ത്രി പറഞ്ഞു.
കാര്യം മനസ്സിലാക്കാതെയാണ് തനിക്കെതിരെ പരാമർശം നടത്തിയതെന്ന് പിന്നീട് സഭയിൽ പ്രസ്താവന നടത്തിയ കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. കോടതിക്ക് മുന്നിൽ നിൽക്കുന്ന വിഷയമാണ്. ഒരിക്കൽ നിരപരാധിത്വം തെളിയിക്കപ്പെടും. ഇടതു സർക്കാർ അധികാരത്തിൽ വന്നത് മുതൽ ചില മാധ്യമങ്ങൾ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.