തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) അതിക്രൂരമായി മർദിച്ചുകൊന ്ന കേസിൽ ഒളിവിലായിരുന്ന പ്രാവച്ചമ്പലം സ്വദേശി സുമേഷ് (23) അറസ്റ്റിൽ. ഇതോടെ കേസിലെ 14 പ്രതികളും പിടിയിലായി. പത്താംപ്രതിയായ സുമേഷിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഒളിവിൽപോയ സുമേഷ് ആദ്യം എറണാകുളേത്തക്കാണ് കടന്നത്. എന്നാൽ, സുഹൃത്തുക്കൾ വലയിലായെന്നറിഞ്ഞതോടെ എറണാകുളത്തെ കൊറിയർ കമ്പനി ജീവനക്കാരനായ സുഹൃത്തിെൻറ സഹായത്തോടെ ഗോവയിലേക്ക് പോയി. പിന്നീട് മുംബൈയിലേക്കും കടന്നു.
മൊബൈൽ ഫോൺ ഓഫാക്കി ട്രെയിനുകളിൽ മാറിമാറി സഞ്ചരിച്ചതിനാൽ കണ്ടെത്താനായില്ല. ദിവസങ്ങൾക്ക് മുമ്പ് പണം തീരാറായതോടെ ബന്ധുക്കളെ വിളിക്കാൻ സുമേഷ് ഫോൺ ഓണാക്കി. ഇതാണ് പൊലീസിന് പിടിവള്ളിയായത്. വീടിെൻറ പരിസരത്ത് 24 മണിക്കൂറും ഷാഡോ പൊലീസിനെ നിയോഗിച്ചു. ഒരുസംഘം ഫോണിെൻറ ടവർ ലൊക്കേഷൻ മനസ്സിലാക്കി മുംബൈക്ക് പോയി. പക്ഷേ, പിന്നീട് ഫോൺ ഓണാക്കാത്തതിനാൽ ഫലമുണ്ടായില്ല.
പണം സംഘടിപ്പിക്കാൻ ഞായറാഴ്ച പുലർച്ചെയോടെ വീട്ടിലെത്തിയ സുമേഷിനെ മഫ്തി പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളിയാണ്. പ്രതികളിൽ ഒരാളൊഴികെയുള്ളവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റിമാൻഡിലുള്ള 13 പേരിൽ അഞ്ച് പേരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇവരെ തെളിവെടുപ്പ് നടത്തും. കൊല നടത്തിയ ആയുധങ്ങളുൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.