Posted On
date_range Updated On
date_range തിരുവല്ലയിൽ അജ്ഞാത വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അജ്ഞാതനായ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്തായി ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുമ്പിൽ ചാടിയാണ് ഇയാൾ മരിച്ചത്. ട്രെയിൻ പ്ലാറ്റ്ഫോംവിട്ട ശേഷമാണ് മൃതദേഹം കണ്ടത്. തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവല്ല സ്റ്റേഷനിൽ അറിയിക്കണമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.