വേണ്ടത്​ ഏക സിവിൽ ​കോഡല്ല, വ്യക്​തിനിയമങ്ങളുടെ പരിഷ്കരണം -സ്പീക്കർ

മലപ്പുറം: രാജ്യത്തിന്​ വേണ്ടത്​ ഏക സിവിൽ ​കോഡ്​ അല്ലെന്നും വ്യക്​തിനിയമങ്ങളുടെ പരിഷ്കരണമാണെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. മലപ്പുറം നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്​ അവാർഡ്​ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്​ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. സ്​ത്രീവിരുദ്ധ ആശയങ്ങൾ വ്യക്​തിനിയമത്തിൽ ഉ​​​​െ​ണ്ടങ്കിൽ അത്​ മാറ്റപ്പെടണം. വ്യക്​തിനിയമ പരിഷ്കാരത്തിന്​ മുൻപ്​ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്യണം.

അതില്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്നത്​ ശരിയല്ല. മോദിയുടെ ഏക സിവിൽകോഡ്​ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ചേരിതിരിവും പ്രശ്നങ്ങളും സൃഷ്​ടിക്കാനുള്ളതാണെന്നും എ.എൻ. ഷംസീർ പറഞ്ഞു.

Tags:    
News Summary - AN shamseer comment about Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.