ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് ഇടിച്ചുകയറിയ വാൻ
Posted On
date_range Updated On
date_range പിന്നണി ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് നിയന്ത്രണംവിട്ട വാൻ ഇടിച്ചുകയറി
കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്സലിന്‍റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാൻ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നടന്നത്.
ടെമ്പോ ട്രാവലറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിലൊരു വാൻ നിയന്ത്രണംവിട്ട് അഫ്സലിന്‍റെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്‍റെ മതിലും കാർപോർച്ചും തകർന്നിട്ടുണ്ട്.
അഫ്സലിന്‍റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും കാര്യമായ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.