ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരന് തടവും പിഴയും
തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനെത്തിയ ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസം സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെ കോടതി മൂന്നുവര്‍ഷം കഠിന തടവിനും 15,000 രൂപ പിഴക്കും ശിക്ഷിച്ചു. പോക്സോ കോടതി ജഡ്ജി എ.പി. ഷിബുവാണ് ശിക്ഷിച്ചത്. 2022ലെ ഉറൂസിനെത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഉറൂസ് കണ്ട് രാത്രി പള്ളി പരിസരത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു പ്രതിയുടെ ആക്രമണം.
പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വെച്ചു. ഇത് കേട്ട് ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി.
അംഗപരിമിതനായ പ്രതിക്ക് കേരളത്തില്‍ ആരും സഹായത്തിനില്ലെന്നും പ്രതിഭാഗം വാദിച്ചു. അംഗപരമിതത്വം പോക്സോ കേസ് ചെയ്യാനുള്ള ഇളവായി കണക്കാക്കാനാകില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.