താനൂരില്‍ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ച സംഭവം; സ്കൂൾ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി

താനൂര്‍: മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് കലക്ടറോട് ശിപാർശ ചെയ്യും. കർശന നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. 

താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂൾ ബസി​ന്റെ സുരക്ഷാവീഴ്ച

താ​നൂ​ർ: പാ​ണ്ടി​മു​റ്റ​ത്ത് സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി ഗു​ഡ്സ് ഓ​ട്ടോ​യി​ടി​ച്ച് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന് കാ​ര​ണം മ​തി​യാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള യാ​ത്ര. കു​ട്ടി​ക​ളെ റോ​ഡ് മു​റി​ച്ച് ക​ട​ത്താ​നും ശ്ര​ദ്ധി​ക്കാ​നു​മാ​യി സ്കൂ​ൾ ബ​സി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​താ​ണ് ഒ​മ്പ​ത് വ​യ​സു​കാ​രി​യു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബ​സി​ന് പി​റ​കി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന കു​ട്ടി വ​ള​രെ വേ​ഗം ഓ​ടു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ര​ക്ഷി​താ​ക്ക​ൾ പ​ല ത​വ​ണ ഇ​ക്കാ​ര്യം ഹെ​ഡ്മാ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ വാ​ഹ​നം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

Tags:    
News Summary - An incident where a student died in an accident in Tanur; The fitness of the school bus has been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.