Posted On
date_range Updated On
date_range നമ്പർ 18 ഹോട്ടലിനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി: മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിനെതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയത്തിന് ശേഷവും മദ്യം വിളമ്പിയതിനാണ് കേസ്. മോഡലുകളുടെ മരണം നടന്ന ഒക്ടോബര്‍ 31ന് രാത്രി ഒമ്പത് കഴിഞ്ഞും മദ്യം വിറ്റതായി കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ കെണ്ടത്തിയിരുന്നു.
ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചതില്‍നിന്ന് സംഭവദിവസം രാത്രി 9.12ന് മദ്യം നല്‍കിയതായ ബില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 28ന് എക്‌സൈസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയിരുന്നു. ശേഷം ഹോട്ടലിെൻറ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.