റാപ്പലിങ് ഇൻസ്ട്രക്ടർ രാജേഷ്

രാജേഷ് ഊരിനൽകിയത് പ്രാണൻ; ലൈഫ് ജാക്കറ്റ് ഊരിനൽകി മരണത്തിലേക്ക് ഒഴുകിപ്പോയതിന്റെ നടുക്കത്തിൽ നാട്

ചെറുപുഴ (കണ്ണൂർ): പ്രളയജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ സ്വന്തം ‘ലൈഫ് ജാക്കറ്റ്’ ഊരിനൽകി രക്ഷിച്ച ശേഷം മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ ആർ. രാജേഷിന്റെ വിയോഗത്തിൽ തേങ്ങി ചെറുപുഴ. തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ. രാജേഷാണ് (36) ദുരന്ത രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

പുളിങ്ങോം മീന്തുള്ളിയിൽ പുഴക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് ഒഴുക്കിൽപ്പെട്ടത്. ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​വി​ട്ടാ​ണ് റാ​പ്പ​ലി​ങ് ഇ​ന്‍സ്ട്ര​ക്ട​ര്‍ രാ​ജേ​ഷ് മ​റ​ഞ്ഞ​തെ​ന്ന​ത് ന​ടു​ക്ക​ത്തോ​ടെ​യാ​ണ് ബെ​ന്നി ഓ​ർ​ക്കു​ന്ന​ത്.

പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ ആ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മീ​ന്തു​ള്ളി തു​രു​ത്തി​ല്‍ ഒ​രാ​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി രാ​ജേ​ഷി​നും സു​ഹൃ​ത്തു​ക്ക​ള്‍ക്കും വി​വ​രം കി​ട്ടി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ റാ​പ്പ​ലി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന റോ​പ്പും എ​ടു​ത്ത് ലൈ​ഫ് ജാ​ക്ക​റ്റും ധ​രി​ച്ച് രാ​ജേ​ഷും സു​ഹൃ​ത്ത് മ​നു​വും പു​ഴ​യി​ലി​റ​ങ്ങി.

ബെന്നി

ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ന്ന ബെ​ന്നി​യു​ടെ അ​ടു​ത്തെ​ത്തി സ്വ​ന്തം ലൈ​ഫ് ജാ​ക്ക​റ്റ് ബെ​ന്നി​യെ ധ​രി​പ്പി​ച്ച് മ​നു​വി​നൊ​പ്പം മ​റു​ക​ര​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. ഇ​രു​വ​രും സു​ര​ക്ഷി​ത​മാ​യി മ​റു​ക​ര എ​ത്തി​യ​ശേ​ഷ​മാ​ണ് രാ​ജേ​ഷ് പു​ഴ മു​റി​ച്ചു​ക​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. നീ​ന്ത​ല്‍ വി​ദ​ഗ്ധ​ന്‍ കൂ​ടി​യാ​യ രാ​ജേ​ഷ് റോ​പ്പി​ല്‍ പി​ടി​ച്ച് തി​രി​കെ നീ​ന്തു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഒ​ഴു​ക്കി​ല്‍പ്പെ​ടു​ക​യാ​യി​രു​ന്നു. മ​നു റോ​പ്പ് പി​ടി​ച്ച് രാ​ജേ​ഷി​നെ വ​ലി​ച്ച​ടു​പ്പി​ക്കാ​ന്‍ നോ​ക്കി​യെ​ങ്കി​ലും റോ​പ്പും രാ​ജേ​ഷും ത​മ്മി​ലു​ള്ള പി​ടു​ത്തം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

മീ​ന്തു​ള്ളി തു​രു​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ മോ​ട്ടോ​ര്‍ വെ​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ബെ​ന്നി. പെ​ട്ടെ​ന്നാ​ണ് തു​രു​ത്തി​ല്‍ വെ​ള്ളം ക​യ​റി തി​രി​ച്ചു​വ​രാ​നാ​കാ​തെ വ​ന്ന​ത്. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരക്കെത്തിക്കുകയായിരുന്നു. സ്വ​ന്തം സു​ര​ക്ഷ പോ​ലും മ​റ​ന്നാ​ണ് രാ​ജേ​ഷ് ത​ന്റെ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​പ്പി​ച്ച് ബെ​ന്നി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച​ത്. എ​താ​നും മാ​സം മു​മ്പാ​ണ് മീ​ന്തു​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന റാ​പ്പ​ലി​ങ് എ​ന്ന സാ​ഹ​സി​ക വി​നോ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രു​ടെ ഇ​ന്‍സ്ട്ര​ക്ട​റാ​യി രാ​ജേ​ഷ് ചെ​റു​പു​ഴ​യി​ലെ​ത്തി​യ​ത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് റാ​പ്പ​ലി​ങ് നി​ര്‍ത്തി​വെ​ച്ച​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​ര്‍ന്ന് നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ലാ​യ​പ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നി​റ​ങ്ങി​യ​ത്. നാ​ട്ടു​കാ​രി​ലൊ​രാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ചാ​ണ് രാ​ജേ​ഷ് കാ​ണാ​ക്ക​യ​ങ്ങ​ളി​ലേ​ക്ക് മ​റ​ഞ്ഞ​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.

Tags:    
News Summary - Rescue Trainer R Rajesh Dies After Saving Mans Life Cherupuzha Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.