Posted On
date_range Updated On
date_range ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്ക്; അപകടം പ്രളയദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ
പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടം. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അബിൻ വർക്കിക്കു പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും എതിരെ വന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജി എന്നിവർക്കും പരിക്കുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴി എം.എൽ.എ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.