മൊബൈൽ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയ വയോധികന് യുവതിയെ കണ്ടെത്താനായില്ല; തുണയായത് പൊലീസ്

കൂ​ത്തു​പ​റ​മ്പ്: വനിതാ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയ വയോധികന് തുണയായത് പൊലീസ്. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വ​നി​താ സു​ഹൃ​ത്തി​നെ​ത്തേ​ടി കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​യതായിരുന്നു വ​യോ​ധി​ക​ൻ. സ​ു​ഹൃ​ത്ത്​ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി​യ​തോ​ടെയാണ് കാര്യങ്ങൾ കുഴഞ്ഞത്.

മൊബൈൽഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ എ​റ​ണാ​കു​ളം ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ 68കാ​രൻ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയിൽ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല.

ഓ​ട്ടോ​ക്കൂ​ലി കൊ​ടു​ക്കാ​ൻ​പോ​ലും ഇ​യാ​ളു​ടെ കൈ​യി​ൽ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ ഡ്രൈ​വ​ർ ഇ​യാ​ളെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൂന്നുമാസത്തോളമായി ഭർത്താവ് മരിച്ച സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു ഇയാൾ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭർത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാനായി കാര്യങ്ങൾ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ നേരിട്ട് വരാൻ താൽപര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടിക്കൂലി നൽകി പൊലീസ് ഇയാളെ പറഞ്ഞുവിട്ടു. 

Tags:    
News Summary - An elderly man went to Koothuparamba in search of a mobile friend but could not find the girl;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.