വിദ്യാര്‍ഥിനിയുടെ മരണം: യുവാവ് അറസ്റ്റില്‍

വടകര: അഴിയൂര്‍ ഗവ. ഹയര്‍  സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ട്രെയിന്‍ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അഴിയൂര്‍ എരിക്കിന്‍ ചാല്‍ തോട്ടുമുഖത്ത് ഫൈറൂസി (18) നെയാണ് ചോമ്പാല എസ്.ഐ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് രാത്രിയാണ് മുക്കാളി റെയില്‍വേ ട്രാക്കില്‍ അമൃതയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. 

ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഐ.പി.സി 305 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിനിയുടെ മരണവുമായി നേരിട്ട് പങ്കുള്ള അഴിയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.  പ്രതിയെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥിനിയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്കൂള്‍ പി.ടി.എയും രംഗത്തുണ്ട്. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായും ആക്ഷേപമുണ്ട്. 

Tags:    
News Summary - amrita prakash death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.