സുരേന്ദ്രൻ മുഴുവൻ വിശ്വാസികളുടെയും സ്​ഥാനാർഥി -അമിത്​ ഷാ

പത്തനംതിട്ട: കെ. സുരേന്ദ്രന്‍ ബി.ജെ.പിയുടെയോ എന്‍.ഡി.എയുടെയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ ്ഥാനാർഥിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന റോഡ് ഷോക്ക്​ ശേഷം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സുരേന്ദ്ര​​​​െൻറ സ്ഥാനാർഥിത്വം ഒരു നിയോഗമാണ്. ശബരിമല അയ്യപ്പനുവേണ്ടി വോട്ട് അഭ്യർഥിക്കാനാണ് താന്‍ ഇവിടെയെത്തിയത്. കമ്യൂണിസ്​റ്റ്​ സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്തുതെറ്റാണ് ചെയ്തത്. 2000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറക്കുള്ളിലാണ്. ഇത് പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരെ ജനം പ്രതികരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാന്‍ ഉതകുന്ന മാര്‍ഗങ്ങള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.

മഴ; റോഡ് ​ഷോ പാതിവഴിയിൽ അവസാനിപ്പിച്ചു
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​ന​ട​ത്തി​യ റോ​ഷ്​ ഷോ ​മ​ഴ​യി​ൽ കു​തി​ർ​ന്നു. ഇ​തേ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്​ പ്ര​ധാ​ന സ്​​റ്റേ​ജി​ലെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്​ അ​ബാ​ൻ ജ​ങ്​​ഷ​​നി​ൽ, ഒ​രു​മി​നി​റ്റ്​ മാ​ത്രം പ്ര​സം​ഗി​ച്ച്​ മ​ട​ങ്ങി.

വൈ​കീ​ട്ട്​​ മൂ​േ​ന്നാ​ടെ ​റോ​ഡ്​ ഷോ ​ആ​രം​ഭി​ക്ക​ു​മെ​ന്ന്​ പ​റ​െ​ഞ്ഞ​ങ്കി​ലും തു​ട​ങ്ങി​യ​ത്​ നാ​ലു​മ​ണി ക​ഴി​ഞ്ഞാ​ണ്. ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​റാ​യി​രു​ന്നു റോ​ഡ്​​ േഷാ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വ​രു​ന്ന​തി​നി​ടെ സെ​ൻ​ട്ര​ൽ ജ​ങ്​​​ഷ​ൻ പി​ന്നി​ട്ട​തോ​ടെ മ​ഴ തു​ട​ങ്ങി. ഇ​തി​ൽ അ​മി​ത് ​ഷാ ​ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളെ​ല്ലാം ന​ന​ഞ്ഞ്​ കു​തി​ർ​ന്നു. തു​ട​ർ​ന്ന്​ നേ​ര​േ​ത്ത നി​ശ്ച​യി​ച്ച, പു​തി​യ ബ​സ്​ സ്​​റ്റാ​ൻ​ഡ്​​ പ​രി​സ​ര​ത്ത്​ എ​ത്താ​തെ അ​ബാ​ൻ ജ​ങ്​​ഷ​നി​ൽ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​െ​യ തു​ട​ർ​ന്ന്​ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ ആ​ല​പ്പു​ഴ സ​ന്ദ​ർ​ശ​നവും ന​ട​ന്നി​ല്ല

Tags:    
News Summary - Amith Shah at Pathanamthitta-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.