തൃശൂർ: ശബരിമലയുടെ പരിപാവനതയും പരിശുദ്ധിയും സംരക്ഷിക്കാൻ ബി .ജെ.പി. ഏതറ്റംവരെയും പോകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. അത് നശിപ്പിക്കാൻ ശ്രമിച്ചാൽ എന്ത് പ്രക്ഷോഭവും നടത്തും. ശബരിമല ആ ചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സമഗ്ര ചിത്രം സുപ്രീം കോടതി മുമ്പാകെ എത്തിക്കും- അമിത് ഷാ പറഞ്ഞു. തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ആചാരങ്ങൾക്ക് ഭരണഘടന സംരക്ഷണം ഉറപ്പുവരുത്തുമെന്ന എൻ.ഡി.എ പ്രകടന പത്രിക വാഗ്ദാനം അദ്ദേഹം ആവർത്തിച്ചു.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ബി.ജെ.പി പാറപോലെ ഉറച്ചു നിൽക്കും. സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ അക്രമങ്ങൾ കാണിച്ചു. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കേസിൽ ഉൾപ്പെടുത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് വേഷമണിയിച്ച് ശബരിമല സമരത്തെ തകർക്കാൻ ശ്രമിച്ചു.
സംസ്ഥാനത്ത് 525 ആൾക്കൂട്ട ആക്രമണങ്ങൾ നടന്നു. മനുഷ്യാവകാശ സംരക്ഷകരെന്ന് മേനി നടിച്ചവർ എന്തുകൊണ്ട് ഇതിനെതിരെ മൗനികളായി? സ്വന്തം ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിെൻറ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? സംസ്ഥാന സർക്കാറിെൻറ കഴിവുകേടാണ് പ്രളയത്തിനിടയാക്കിയതെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോർട്ടിൽ പറയുന്നു. പ്രളയദുരന്തത്തെത്തുടർന്ന് കേന്ദ്രം നൽകിയ സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ പ്രസംഗം പരിഭാഷപ്പെടുത്തി. ജില്ല പ്രസിഡൻറ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. സുരേഷ് ഗോപി, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രസംഗം നടത്തി. ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് കെ.വി. സദാനന്ദൻ സ്വാഗതം പറഞ്ഞു. കെ.പി. ശ്രീശൻ, എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എൻ. ഉണ്ണിരാജ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.