തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആരോഗ്യ രംഗത്തെ വിദഗ്ധർ. രോഗം നിയന്ത്രണ വിധേയമാകത്ത ഘട്ടത്തിൽ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ശരിയല്ലെന്നും പുന:പ്പരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഒര മാസം കൂടി കഴിഞ്ഞതിനുശേഷമേ സ്കൂൾ തുറക്കുന്നതുപോലുള്ള നടപടികൾ ആകാവൂ എന്നാണ് ഐ.എം.എ വിദഗ്ധ സമിതി ശിപാർശ ചെയ്യുന്നത്. വിദൂര പഠനം, ഓൺലൈൻ പഠനം തുടങ്ങിയ രീതികൾ വ്യാപകമാക്കുകയും സാമൂഹിക അകലം പാലിച്ച് പരീക്ഷകൾ നടത്തുകയും ചെയ്യുക എന്നതാണ് സമിതി മുന്നോട്ട് വെക്കുന്ന നിർദേശം.
ഈ സാഹചര്യത്തിൽ സ്കൂൾ പഠനം ആരംഭിച്ചാൽ കുട്ടികൾക്കും കുട്ടികളിൽ നിന്നും വീടുകളിലേക്കും രോഗമെത്താൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളും പ്രായമായവരും ഗർഭിണികളും എല്ലാം ഉള്ള വീടുകളാണെങ്കിൽ സ്ഥിതി ഗുരുതരമാകും. ലക്ഷണമില്ലാതെ പകരുന്ന രോഗമായതിനാൽ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും വിദ്ഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.