Posted On
date_range Updated On
date_range സഹകരണ മേഖലയിൽ നിയമഭേദഗതി: നടപടി തുടങ്ങിയതായി മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സഹകരണ മേഖലയിൽ നിയമഭേദഗതിക്കായി നടപടി തുടങ്ങിയതായി മന്ത്രി വി.എൻ. വാസവൻ. ഒാഡിറ്റ് സംവിധാനത്തിലും ലോൺ മാനുവലിലും മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതികൾക്കെതിരെ നടപടിയുണ്ടാകും. ഒമ്പതംഗ സമിതിയുടെ വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സർക്കാറിന് സമർപ്പിക്കും. 2014 മുതലുള്ള തട്ടിപ്പുകൾ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വി.എൻ. വാസവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.