ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

കോഴിക്കോട്​: ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ ക്രൂരമായി മർദ ്ദിച്ചു. ഹോൺ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസി​​െൻറ യാത്ര. ​ആംബുലൻസ്​ ബസിനെ മറികടന്നതേ ാടെ ഹോൺ അടിച്ച്​ ആംബുലൻസ്​ നിർത്തിക്കുകയും ബസ്​ ജീവനക്കാർ ഡ്രൈവറെ മർദിക്കുകയുമായിരുന്നു. കോഴിക്കോട്​ മെഡിക്കൽ കോളജ് ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജിനാണ്​ മർദനമേറ്റത്​.

ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട്- കൊല്ലഗൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ അങ്ങാടിക്ക്​ സമീപമാണ് സംഭവം നടന്നത്​. ആംബുലൻസ്​ ഡ്രൈവറെ മർദിക്കുന്നത്​ കണ്ട്​ തടിച്ചുകൂടിയ നാട്ടുകാർ ബസ് തടഞ്ഞുവെച്ചു. ജീവനക്കാരെ പൊലീസിൽ ഏൽപ്പിച്ചു. ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേൽ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ എടുക്കാൻ പോവുകയായിരുന്നു ആംബുലൻസ്.

Tags:    
News Summary - Ambulance driver beaten up by tourist bus cleaner - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.