Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞ് രോഗി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ കാഞ്ഞിരങ്ങാട് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ആലക്കോട് സഹകരണ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
അരങ്ങം പഞ്ചായത്ത് കവലക്ക് സമീപത്തെ ചന്ദ്രവിലാസം കാർത്യായനിയാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കാർത്യായനിയുടെ മക്കളായ ഷീല, ഉഷ എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.