കുണ്ടറയിൽ കാറുമായി കൂട്ടിയിടിച്ച് തകർന്ന ആംബുലൻസ്
കുണ്ടറ: ബൈക്കപകടത്തില്‍ പരിക്കേറ്റയാളുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. ആംബുലന്‍സിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും വഴിയാത്രികയായ വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ വെണ്ടാര്‍ വടക്കേടത്ത് വീട്ടില്‍ വിഷ്ണു (22), ആംബുലന്‍സ് ഡ്രൈവര്‍ കൊട്ടാരക്കര കിഴക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടന് (27), കാര്‍ യാത്രക്കാരായ മാവടി തെക്കേക്കര കൊച്ചുവീട്ടില്‍ ശ്യാംദേവ് (22), വെണ്ടാര്‍ ചരുവിള പുത്തന്‍വീട്ടില്‍ ഹരി (21), വെണ്ടാര്‍ തിരുവോണത്തില്‍ വിഷ്ണു (22), വിഷ്ണുവിെൻറ പിതാവ് വിദ്യാധരൻ (53), മോഹന്‍കുമാർ (56), ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മേഘ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുണ്ടറ പള്ളിമുക്കില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആംബുലന്‍സ് എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. നാട്ടുകാരും കുണ്ടറയില്നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് ആംബുലന്‍സിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.ആംബുലൻസിലുണ്ടായിരുന്ന വിഷ്ണുവിനെയും ആംബുലന്‍സ് ഡ്രൈവർ ഉണ്ണിക്കുട്ടനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന രണ്ടുപേരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.