അമ്പിളിക്കല മർദനം: ജില്ലാ ജയില്‍ മേധാവിയെ സസ്പെന്‍റ് ചെയ്തു

തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്‍ററിന്‍റെ പ്രവര്‍ത്തനത്തില്‍ മേല്‍നോട്ടക്കുറവുണ്ടായതിന് ജില്ലാ ജയില്‍ മേധാവിയെ സസ്പെന്‍റ് ചെയ്തു. ജ‍യില്‍ ഡി.ജി.പി ഋഷിരാജ് സിങ് അമ്പിളിക്കലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് ജയിൽ മേധാവിയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

കസ്റ്റഡിയില്‍ മരിച്ച കഞ്ചാവ് കേസിലെ പ്രതി ഷമീറിന് ഉള്‍പ്പടെ ഇവിടെ നിന്ന് മര്‍ദനമേറ്റെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതുകൂടാതെ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് ചില പ്രതികൾ കൂടി പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് ജയിൽ ഡി.ജി.പി നേരിട്ടെത്തിയത്.

റിമാന്‍ഡിലായിരുന്ന കഞ്ചാവ് കേസ് പ്രതി ഷെമീര്‍ മരിച്ചത് മർദ്ദനം മൂലമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡി.ജി.പി ആവശ്യപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി ഷെമീറിനെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെയും കൂട്ടുപ്രതികളുടെയും മൊഴി എടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തര മേഖല ഡി.ഐ.ജി വിനോദ് കുമാര്‍ ജയില്‍ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.