അമ്പലപ്പുഴയിൽ ബി.ജെ.പിയുടെ ജനജാഗ്രത സദസ്സ് നാട്ടുകാർ ബഹിഷ്കരിച്ചു

അമ്പലപ്പുഴ: വളഞ്ഞ വഴിയിൽ ബി.ജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമ ജനജാഗ്രത സദസ്സ് പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ബഹിഷ്കരിച്ചു. ഉദ്ഘാടനം ചെയ്യാൻ എത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനു മുന്നിലെ കസേരകളിൽ പ്രസംഗം കേൾക്കാൻ ബി.ജെ.പി പ്രവർത്തകർ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. പരിപാടി തുടങ്ങും മുമ്പ്​ തന്നെ വ്യാപാരികൾ മുഴുവനും കടകൾ അടച്ച് സ്ഥലം വിട്ടു.

ബി.ജെ.പിക്കാർ കസേര നിരത്തി തുടങ്ങിയപ്പോൾ തന്നെ സ്ഥലത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല. പന്തിയല്ലെന്ന് കണ്ട ബി.ജെ.പിക്കാർ ഉദ്ഘാടകൻ എത്തും മുമ്പ് സുരക്ഷക്കായി ഒരു വണ്ടി പൊലീസിനെയും ഇറക്കി. സി.പി.എമ്മും കോൺഗ്രസും മുസ്‍ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടും എന്ന രീതിയിൽ പ്രചാരണം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് എം.ടി രമേശ് സ്ഥലം വിട്ടു.

Tags:    
News Summary - Ambalappuzha BJP CAA Program-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.