അമല ആശുപത്രിയിൽ കോവിഡ് വ്യാപനം: ജൂലൈ 22 മുതൽ സന്ദർശിച്ചവർ ബന്ധപ്പെടണം

തൃശൂർ: അമല മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂലൈ 22 മുതൽ ആശുപത്രി സന്ദർശിച്ചവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനാണ്​ നീക്കം.

കൺട്രോൾ റൂം നമ്പറുകൾ: 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 9400066927, 9400066928, 9400066929.

അതേസമയം, സ്ഥിഗതികൾ വിലയിരുത്താൻ ജില്ല മെഡിക്കൽ ഓഫിസ്, തൃശൂർ ഗവ. മെഡിക്കൽ കോളജ് എന്നിവടങ്ങളിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം ആശുപത്രി സന്ദർശിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച്​ 'അമല ക്ലസ്റ്റർ' രൂപപ്പെട്ട സഹചര്യത്തിലാണ് സന്ദർശനം. തിങ്കളാഴ്ച അഞ്ചു മണിക്കകം ജില്ല കലക്​ടർക്ക്​ റിപ്പോർട്ട്​ സമർപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അമല ക്ലസ്റ്ററിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് ജില്ല ഭരണകൂടം തീരുമാനിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.