ആലുവയിലെ കവർച്ച: അന്വേഷണത്തിന് പ്രത്യേക സംഘം; ഇതര സംസ്‌ഥാനക്കാരെ ചോദ്യം ചെയ്തു

ആലുവ: നഗരത്തിന് സമീപം കവർച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ആലുവ ഡിവൈ.എസ്.പി പ്രഭുല്ലചന്ദ്ര​​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം. ഇതിനകം ചില ഇതരസംസ്‌ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. തോട്ടുമുഖം മഹിളാലയം കവലയിലാണ് ഞായറാഴ്ച പകൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. പടിഞ്ഞാറേ പറമ്പില്‍ അബ്‌ദുല്ലയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്ത് വീട്ടിൽതാമസിക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികളെയാണ് ചോദ്യം ചെയ്തത്. ഇവരെല്ലാം കെട്ടിട നിർമാണ തൊഴിലാളികളാണ്. അബ്‌ദുല്ലയുടെ വീടിന് തൊട്ടടുത്ത് രണ്ട് ഫ്ലാറ്റുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെ നിരവധി ഇതര സംസ്‌ഥാനക്കാരാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഫ്ലാറ്റില്‍നിന്ന് ആരേയും  സംഭവത്തിന് ശേഷം കാണാതായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചോദ്യം ചെയ്യലിൽ കവർച്ചയുമായി ബന്ധപ്പെട്ട് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. 

കവർച്ച നടന്ന വീടിന്​ എതിര്‍വശത്തെ കീഴ്മാട് സഹകരണ ബാങ്കി​​​െൻറ തോട്ടുമുഖം ശാഖയിലും സ്വകാര്യ സ്‌ഥാപനത്തിലും റോഡിലേക്ക് സി.സി.ടി.വി കാമറ സ്‌ഥാപിച്ചിട്ടുണ്ട്. ഈ കാമറകൾക്ക് പുറമെ തൊട്ടടുത്ത കുട്ടമശ്ശേരി കവലയിലെ കാമറയിൽ നിന്നുകൂടി  ദൃശ്യങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസി​​​െൻറ പ്രതീക്ഷ.  ലോക്കറിൽനിന്ന് സ്വർണം എടുത്ത കാര്യവും ഞായറാഴ്ചത്തെ യാത്രയുടെ വിവരവും അടക്കം കുടുംബത്തെ കുറിച്ച് കൃത്യമായ അറിവുള്ളവർ കവർച്ചക്ക് പിന്നിൽ ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. അബ്‌ദുള്ളയും  കുടുംബവും ഞായറാഴ്ച രാത്രി വീട്ടിലെത്തുമ്പോള്‍ മുകളിലെ നിലയിലെ വാതില്‍  തുറന്നു കിടക്കുന്ന അവസ്‌ഥയിലായിരുന്നു. മുറിയിലെ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. മോഷ്‌ടാവ് അകത്തുണ്ടെന്ന ധാരണയില്‍ പിന്നിലൂടെയെത്തി വാതില്‍ പുറത്തുനിന്നും പൂട്ടിയശേഷം പരിശോധിച്ചെങ്കിലും അതിന് മുമ്പേ അവർ കടന്നുകളഞ്ഞിരുന്നു. 

അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഐ.ജി പി. വിജയൻ, റൂറൽ എസ്.പി എ.വി. ജോർജ് തുടങ്ങിയവർ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് നായ റോണി മണം പിടിച്ച് സമീപ പറമ്പ് വഴി ഓടി റോഡിലെത്തി നിന്നു. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയത്. മോഷണ വീട്ടിൽനിന്ന് മണം പിടിച്ച് നായ നൂറു മീറ്ററിലേറെ ദൂരം ഓടിയശേഷമാണ് നിന്നത്. 

കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത് വീട്ടിലെ ആയുധങ്ങള്‍ 
വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിൽ കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത് വീട്ടിലെ ആയുധങ്ങള്‍. വീട്ടില്‍ത്തന്നെയുണ്ടായിരുന്ന പിക്കാസും വാക്കത്തിയുമാണ്​ കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത്. പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്ത് കടന്നത്. കവര്‍ച്ച സംഘം ഏറെ നേരം വീട്ടില്‍ തങ്ങിയ ലക്ഷണവുമുണ്ട്. വീട്​ മുഴുവൻ ഇവർ​ തിരഞ്ഞതി​​​െൻറയും അടയാളം കാണാനുണ്ട്​.വീടിനോട് ചേര്‍ന്ന് ഒരു ഭാഗം കാടുപിടിച്ച്  കിടക്കുകയാണ്. അതിനാല്‍ത്തന്നെ ഈ ഭാഗത്തേക്ക് ആരും എത്താറില്ല. ഇത് ഉറപ്പാക്കിയശേഷമാണ് കൂടുതല്‍ സമയമെടുത്തുള്ള കവര്‍ച്ചക്ക് പകല്‍ തന്നെ കവര്‍ച്ചക്കാര്‍ തെരഞ്ഞെടുത്തതെന്ന്​ സംശയിക്കുന്നു. ഉച്ചയോടെയാണ് സംഘം കവര്‍ച്ച നടത്തിയതെന്നും കരുതുന്നു. കവര്‍ച്ചക്ക് പിന്നില്‍ കൃത്യമായ മുന്നൊരുക്കം ഉ​െണ്ടന്നതിലേക്കും ഇത്​ സൂചന നൽകുന്നു. വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും  വീട്ടുകാര്‍ ഞായറാഴ്ച ദീര്‍ഘയാത്രക്ക് പോകുന്നെന്നും സംഘത്തിന് വിവരം ലഭിച്ചിരുന്നതായാണ് പൊലീസ്​ സംശയിക്കുന്നത്. കവര്‍ച്ചക്കായി പ്രത്യേക  ആയുധങ്ങള്‍ കാര്യമായി കൊണ്ടുവന്നിരുന്നില്ല. അതിനാൽ വീടും പരിസരവും പരിചയമുള്ളവരിലേക്കും സംശയം നീളുന്നു. അത്തരം സംഘങ്ങള്‍ക്ക് വീട്ടുകാരുടെ കാര്യങ്ങള്‍ അറിയാവുന്ന ആരെങ്കിലും സഹായം  ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി
കവർച്ച നടന്ന വീട്ടിലെത്തിയ പൊലീസ് നായ്​ സമീപ പറമ്പിലൂടെ ഓടി റോഡിലെത്തി നിന്നു. മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്‌ദുല്ലയുടെ വീട്ടിലെ കവർച്ചയുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് നായ്​ റോണി കുട്ടമശ്ശേരി ഭാഗത്തേക്കാണ് ഓടിയത്. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് നായും വിരലടയാള വിദഗ്ധരും എത്തിയത്. മോഷണവീട്ടിൽനിന്ന്​ മണംപിടിച്ച് 100 മീറ്ററിലേറെ ഓടിയ ശേഷമാണ് നായ്​ നിന്നത്. അതിനാൽ കവർച്ചക്കാർ സമീപത്തെ ചൊവ്വര കടവുവഴി നീന്തി രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.


വീടിന് സമീപം രണ്ടു പേരെ കണ്ടതായി വിവരം
കവർച്ച നടന്ന വീടിന് സമീപം സംശയാസ്പദ രീതിയിൽ രണ്ട്പേരെ കണ്ടതായി വിവരം. ഞായറാഴ്ച പകല്‍ മോഷണം നടന്ന സമയത്ത് വീടിന് തൊട്ടടുത്ത പറമ്പിൽ രണ്ടുപേര്‍ നില്‍ക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിനിടയിൽ വീടിന് മുന്നില്‍ കാർ എത്തിയിരുന്നതായും സൂചനകളുണ്ട്. ഉച്ച സമയത്ത് കറുത്ത നിറത്തിലുള്ള കാര്‍ വന്നതായാണ് വിവരം.  ഉച്ചക്ക് 12നും രണ്ടിനും ഇടയിലാണ് കാര്‍ വന്നത​േത്ര.സംശയിക്കുന്ന കാറി​​​െൻറ രജിസ്‌ട്രേഷന്‍ നമ്പറടക്കമുള്ള ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഈ കാറില്‍ വന്നവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോ​െയന്ന്  പരിശോധിക്കുന്നുണ്ട്. 


ആലുവയിലെ രണ്ടാമത്തെ വൻ കവർച്ച; 300 പവൻ കവർന്നതിന് ഇപ്പോഴും തുമ്പായില്ല
വീട്ടിൽ ആളില്ലാത്ത സമയത്ത് നടക്കുന്ന രണ്ടാമത്തെ വൻ കവർച്ചയാണ് ഞായറാഴ്ച തോട്ടുമുഖത്തുണ്ടായത്. വർഷങ്ങൾക്ക് മുമ്പ് ദേശീയപാതയോട് ചേർന്ന വീട്ടിൽനിന്ന് 300 പവൻ കവർന്ന സംഭവത്തിന് ഇപ്പോഴും തുമ്പായിട്ടില്ല. കഴിഞ്ഞ ദിവസം നഗരത്തോട് ചേർന്ന് നടന്ന വൻകവർച്ച പൊലീസിനെ  നാണംകെടുത്തിയിരിക്കുകയാണ്. ജില്ല പൊലീസ് ആസ്‌ഥാനമടക്കമുള്ള നിരവധി പൊലീസ് ഓഫിസുകളാണ് നഗരത്തിലുള്ളത്. എസ്.പിയുടേതടക്കം നിരവധി പ്രത്യേക സ്‌ക്വാഡുകളും പ്രവർത്തിക്കുന്നു. ഇതിനെല്ലാം പുല്ലുവില കൽപിച്ചാണ് വിദഗ്ധമായി കവർച്ചക്കാർ പട്ടാപ്പകൽ കാൽകോടിയോളം രൂപയുടെ വൻ കവർച്ച നടത്തിയത്.

നാല് വർഷം മുമ്പ് ഫെബ്രുവരി  രണ്ടിനാണ് ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം കവർച്ച നടന്നത്. കട്ടക്കയത്ത് പൈജാസ് ഇസ്മായിലി​​െൻറ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട് കുത്തിത്തുറന്ന് പണവും ആഡംബര വാച്ചും ടി.വിയുമടക്കം 80 ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് നടന്നത്. 300 പവൻ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, രണ്ടുലക്ഷം രൂപ, 46 ഇഞ്ച് എൽ.ഇ.ഡി ടി.വി, ഇൻവർട്ടർ എന്നിവയാണ് നഷ്‌ടപ്പെട്ടത്. പൈജാസി​​െൻറ വീട്ടിൽ കവർച്ച നടക്കുമ്പോൾ ആളുണ്ടായിരുന്നില്ല. പൈജാസി​​െൻറ മകൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ കുടുംബം ആശുപത്രിയിലായിരുന്നു. വീടി​​െൻറ പിറകുവശത്തെ ജനൽ വഴിയാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. ജനലി​​െൻറ ഒരു പാളിയുടെ കമ്പികളും നടുവിലെ പട്ടയും തകർത്ത്  ഒരാൾക്ക് കടക്കാനുള്ള സൗകര്യമൊരുക്കി. ഡിജിറ്റൽ ലോക്കറിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ലോക്കർ കുത്തിപ്പൊളിച്ചെടുക്കുകയായിരുന്നു. മാസങ്ങൾക്ക്  ശേഷം ഡിജിറ്റൽ ലോക്കർ മാത്രം  ഉപേക്ഷിക്കപ്പെട്ട നിലയിൽ കളമശ്ശേരി റെയിൽവേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തിയിരുന്നു. കുന്നത്തേരിയിലെ ചിലരെ കേന്ദ്രീകരിച്ച്  അന്ന് അന്വേഷണം നടന്നെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. കേസിലെ ഒരു പ്രതിയെ പോലും  ഇതുവരെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

പൈജാസി​​െൻറ  വീട്ടിൽ സംഭവിച്ച പോലുള്ള കവർച്ചയാണ് ഞായറാഴ്ച നടന്നിരിക്കുന്നത്. തോട്ടുമുഖം മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്‌ദുല്ലയുടെ വീട്ടിൽ മോഷണം നടക്കുമ്പോൾ ആരുമില്ലായിരുന്നു. കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയതായിരുന്നു. രാത്രി എട്ടിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇവിടെയും വീടിന്പിന്നിലൂടെയാണ് കവർച്ച സംഘം അകത്തുകടന്നത്. കതകി​​െൻറ താഴ് തകർത്ത് വീട്ടിനകത്തേക്ക് കടന്നത്.

 

Full View
Tags:    
News Summary - Aluva Theft: Police Create Special Group for investigation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.