കൊച്ചി: അന്തർസംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ ആലുവയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഒഡീഷയിലെ തൊഴിലാളികൾക്ക് മടങ്ങാൻ ഭുവനേശ്വർ വരെയാണ് ട്രെയിൻ. ഇന്ന് വൈകീട്ടായിരിക്കും ട്രെയിൻ പുറപ്പെടുക.
1200 തൊഴിലാളികളെയാവും ഇന്ന് തിരിച്ചയക്കുക. തൊഴിലാളികൾക്ക് മാസ്ക് ഉൾപ്പെടെ നൽകി ശാരീരക അകലം പാലിച്ചാവും ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കുക. നാളെ അഞ്ച് ട്രെയിനുകളും യാത്ര തിരിക്കും. തൊഴിലാളികൾക്ക് യാത്ര സൗജന്യമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ആലുവ, പെരുമ്പാവൂർ മേഖലകളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെയാവും ആദ്യഘട്ടത്തിൽ തിരിച്ചയക്കുക. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്ന് യാത്ര ട്രെയിൻ പുറപ്പെടുന്നത്.
അതിഥിതൊഴിലാളികളുടെ യാത്ര: പോലീസ് ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തി
അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.
ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചു. അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിനായി ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ, അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.
ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പോലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.