ആളൂർ പീഡനം: മുൻ പുരോഹിതന്‍റെ മുൻകൂർ ജാമ്യഹരജി തള്ളി

കൊച്ചി: തൃശൂർ ആളൂരിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ പുരോഹിത​െൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. തൃശൂർ സ്വദേശി ചുങ്കത്ത് സി.സി. ജോൺസ​െൻറ മുൻകൂർ ജാമ്യഹരജി തള്ളിയ ജസ്​റ്റിസ്​ വി. ഷേർസി, കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹരജിയും തീർപ്പാക്കി.

ആളൂരിൽ അമ്മക്കൊപ്പം താമസിച്ചിരുന്ന യുവതിയെ ജോൺസൻ 2016ൽ പീഡിപ്പിച്ചെന്നാണ് കേസ്. യുവതി പിന്നീട്​ വിവാഹിതയായെങ്കിലും പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന പേരിൽ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതി. പീഡനത്തെക്കുറിച്ച് യുവതി സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണിയോട്​ പറഞ്ഞതിനുശേഷം മയൂഖയെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. മുൻകൂർ ജാമ്യഹരജി തള്ളിയ കോടതി ഹരജിക്കാരനോട്​ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും ​നിർദേശിച്ചു.

ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയാണെന്ന തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ യുവതിയുടെ ഹരജി തീർപ്പാക്കിയത്.

Tags:    
News Summary - Alur Abuse Case: Former priest's anticipatory bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.