തൊടുപുഴ: ഏലമലക്കാടുകളിൽ പട്ടയം നൽകിയ ഭൂമിയിൽനിന്ന് മരം വെട്ടുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി സർക്കാർ വിജ്ഞാപനം. കൈവശഭൂമിക്ക് വരുമാനപരിധി നോക്കാതെ നാലേക്കർ വരെ പട്ടയം നൽകാനും സർക്കാർ സൗജന്യമായി നൽകിയ ഭൂമി മറിച്ചു വിൽക്കുന്നതിന് ഇളവനുവദിച്ചും കഴിഞ്ഞദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഏലമലക്കാടുകളിൽനിന്ന് (കാർഡമം ഹിൽ റിസർവ് ) വൃക്ഷങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം പാടെ നീക്കി ഉത്തരവിട്ടത്. കൈവശമുള്ള രണ്ടരയേക്കർ ഭൂമിയിൽനിന്ന് രാജകീയമരങ്ങളുടെ ഗണത്തിൽ വരുന്ന തേക്ക്, ഇൗട്ടി, ചന്ദനം അടക്കം ഏതുതരം മരവും മുറിക്കാനും അനുവദിച്ചു. രണ്ടരയേക്കറിനു മുകളിൽ എത്രയേക്കറിൽനിന്ന് വേണമെങ്കിലും പത്തിനം മരങ്ങൾക്ക് മാത്രം പെർമിെറ്റടുത്ത് വെട്ടാമെന്നുമാണ് പുതിയ ഉത്തരവ്. ഇതിന് പരിധി നിശ്ചയിച്ചില്ല.
രണ്ടാഴ്ച മുമ്പ് പട്ടയം സംബന്ധമായ വിജ്ഞാപനം ഇറങ്ങിയെങ്കിലും മരം മുറി സംബന്ധിച്ച ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് മറികടക്കാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതോടെ രാജകീയമരങ്ങളെന്ന് വിശേഷണമുള്ള തേക്ക്, ഇൗട്ടിയടക്കം മരങ്ങളാണ് യഥേഷ്ടം മുറിക്കുന്നതിന് തടസ്സം നീങ്ങിയത്. 13 ഇനം മരങ്ങൾ വനം വകുപ്പിൽനിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു ഇതുവരെ വെട്ടാൻ.
28 ഇനം മരങ്ങൾ കൂടി അനുമതിയോടെെയ വെട്ടാവൂ എന്ന് 2015മേയ് 28ന് മുൻ സർക്കാറിെൻറ കാലത്തും ഉത്തരവിറങ്ങി. ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41ൽ പത്തെണ്ണത്തിന് മാത്രം നിേരാധനം ബാധകമാക്കിയും പുതിയ ഉത്തരവിറങ്ങിയത്. നട്ടുവളർത്തിയ മരങ്ങൾ വെട്ടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ കർഷകർ തന്നെ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന ആശയം മുന്നോട്ടുവെച്ചാണ് ഇളവ്. 1986ലെ വൃക്ഷസംരക്ഷണ നിയമം സെക്ഷൻ അഞ്ച് പറയുന്നത് വിജ്ഞാപനം െചയ്ത പ്രദേശത്ത് മരം മുറിക്കാൻ പാടില്ലെന്നാണ്. ഇതനുസരിച്ചായിരുന്നു നിരോധനം. രാഷ്ട്രീയ, -മത, -കർഷക സംഘടനകളുടെയും തടിവ്യാപാരികളുടെയും നിരന്തര സമ്മർദത്തിനൊടുവിലാണ് മുഖ്യമന്ത്രി ഇടപെട്ട്, നിയന്ത്രണം നീക്കലിന് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.