രണ്ടില ചിഹ്​നം ജോസ്​​ കെ. മാണിക്ക്​ തന്നെ; പി.ജെ. ജോസഫിന്​ തിരിച്ചടി

കൊച്ചി: രണ്ടില ചിഹ്​നം കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തിന്​ അനുവദിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചി​േന്‍റതാണ്​ ഉത്തരവ്​. രണ്ടില ചിഹ്​നം ജോസ്​ വിഭാഗത്തിന്​ അനുവദിച്ച തെരഞ്ഞെടുപ്പ്​ കമീഷന്‍റെ തീരുമാനം സിംഗിൾ ​െബഞ്ച്​ ശരിവെച്ചിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ്​ വിഭാഗം അപ്പീൽ സമർപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ്​ കമീഷന്‍റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്​ കോടതി വ്യക്തമാകി. പാർട്ടിക്ക്​ കരുത്ത്​ നൽകുന്നതാണ്​ രണ്ടില ചിഹ്​നം അനുവദിച്ചുകൊണ്ടുള്ള വിധിയെന്ന്​ ജോസ്​ കെ. മാണി പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്​ വിഭാഗം രണ്ടില ചിഹ്​നത്തിലാണ്​ മത്സരത്തിനിറങ്ങിയത്​. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ സിംഗിൾ ബെഞ്ച്​ ഉത്തരവിട്ടതിനെ തുടർന്നായിരുന്നു അത്​. ഡിവിഷൻ ബെഞ്ച്​ വിധികൂടി വന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ്​ വിഭാഗം രണ്ടില ചിഹ്​നത്തിലാകും മത്സര രംഗത്തിറങ്ങുക. 

Tags:    
News Summary - Allots Two Leaves Symbol For Jose K Mani High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.