എ.കെ. ശശീന്ദ്രൻ

കടുവയെ ചത്തനിലയിൽ കണ്ടയാളുടെ ആത്മഹത്യ; ആരോപണം അന്വേഷിക്കും -വനം മന്ത്രി

തിരുവനന്തപുരം: അമ്പലവയല്‍ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞദിവസം കെണിയില്‍പെട്ട് കടുവ ചത്തത് സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നല്‍കി സഹായിച്ച ഹരി എന്ന ഹരികുമാര്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുമെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.

ഹരിയുടെ മരണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി. കടുവ ചത്ത സംഭവത്തില്‍ നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഹരികുമാറില്‍ നിന്നു വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഹരികുമാര്‍ കേസില്‍ പ്രതിയല്ല. വനം വകുപ്പിന് വിവരം നല്‍കിയ ഒരു പൗരന്‍ മാത്രമാണ്.

ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചില ഭാഗത്തു നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഈ ആരോപണം സംബന്ധിച്ച് വനം വിജിലന്‍സ് വിഭാഗം അന്വേഷിക്കും. വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു അന്വേഷണം നടത്തും.

വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നു വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹരികുമാര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പൊലീസും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Allegations of suicide will be investigated - Forest Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.