ആലപ്പുഴ സി.പി.എമ്മിൽ ലൈംഗിക അധിക്ഷേപ ആരോപണം

ആലപ്പുഴ: സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണവുമായി പാർട്ടി അംഗമായ സ്ത്രീ രംഗത്ത്. പാർട്ടി ഏരിയ കമ്മിറ്റി അംഗമായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്നും ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വരാമെന്നും സമയം അറിയിച്ചാൽ മതിയെന്നും പറഞ്ഞുവെന്നാണ് സ്ത്രീ ചില ചാനൽ ലേഖകരോട് വെളിപ്പെടുത്തിയത്.

ഇതു സംബന്ധിച്ച് ഏരിയ കമ്മിറ്റിക്ക് പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് സംസ്ഥാന കമ്മിറ്റിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണത്രേ. നേതാവിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചെന്നും അവർ പറയുന്നു. അതേസമയം, പൊലീസിന് പരാതി കൈമാറാന്‍ പരാതിക്കാരി തയാറായിട്ടില്ല. 

Tags:    
News Summary - Allegation of sexual abuse in Alappuzha CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.