സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം; ചിലയിടത്ത്​ ഹർത്താൽ

കശ്​മീരിലെ കഠ്​വയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ആഹ്വാനം ചെയ്​ത ഹർത്താൽ തിങ്കളാഴ്​ച സംസ്​ഥാനത്തി​​​​െൻറ ചില ഭാഗങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. ചിലയിടത്ത്​ സംഘർഷവും അ​ക്രമവും പൊലീസ്​ ലാത്തിവീശലും ഗ്രനേഡ്​ പ്രയോഗവുമുണ്ടായി. ഒരു  സംഘടനയും പിന്തുണക്കാതെ പൊടുന്നനെ നടത്തിയ ഹർത്താലിൽ ജനം വലഞ്ഞു.

വടക്കൻ​ ജില്ലകളിലാണ്​ ഹർത്താൽ ആഹ്വാനത്തിന്​ അനൂകൂല പ്രതികരണമുണ്ടായത്​. കാസർകോട്​, മഞ്ചേശ്വരം താലൂക്കുകളിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഉപ്പളയിൽ രണ്ടിടത്ത്​ കെ.എസ്​.ആർ.ടി.സി ബസുകൾ തകർത്തു. ആക്രമികളെ തുരത്താൻ മഞ്ചേശ്വരത്ത്​ പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു. കാസർകോട്​ പൊലീസ്​ ലാത്തിവീശി.​ 21 പേരെ അറസ്​റ്റ്​ചെയ്​തു. കണ്ണൂർ​ ടൗൺ പൊലീസ്​ സ്​​േറ്റഷനിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പൊലീസ്​ വിരട്ടിയോടിച്ചു. അഞ്ചു പൊലീസുകാർക്ക്​ പരിക്കേറ്റു.​ 42 പേരെ അറസ്​റ്റ്​ ചെയ്​തു. പുതിയതെരു, അലവിൽ, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമിച്ച 24 പേരെ വളപട്ടണം പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

 മലപ്പുറം ജില്ലയിൽ തിങ്കളാഴ്​ച രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങി. ബസുകളിലെ യാത്രക്കാരെ ഇറക്കിവിട്ടു. പലയിടത്തും ആൾക്കൂട്ടം അഴിഞ്ഞാടി. വെട്ടിച്ചിറയിൽ ഒരു കെ.എസ്​.ആർ.ടി.സിയും സ്വകാര്യ ബസും തകർത്തു. സംഘർഷത്തിൽ മൂന്നു​ പൊലീസുകാർക്ക്​ പരിക്കേറ്റു. തിരൂർ പൊലീസ് സ്​റ്റേഷനു നേരെ രാവിലെ ഹർത്താൽ അനുകൂലികളുടെ കല്ലേറുണ്ടായി. ഡിവൈ.എസ്.പി ഓഫിസിലും സംഘം അതിക്രമം കാട്ടി. മൂന്നുതവണ കണ്ണീർവാതകം പ്രയോഗിച്ചു. താനൂരിൽ കടകളും നാലു കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു. പൊലീസിനുനേരെ കല്ലേറുണ്ടായി.  താനൂർ, തിരൂർ, പരപ്പനങ്ങാടി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ഏഴു ദിവസത്തേക്ക്​ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 


കോഴിക്കോട്​ നഗരത്തിൽ രാവിലെ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഒാടിയെങ്കിലും ഉൾപ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞതോടെ ഗതാഗതം താളംതെറ്റി. കെ.എസ്​.ആർ.ടി.സി പതിവുപോലെ സർവിസ്​ നടത്തി. മിഠായിതെരുവിൽ പല കടകളും തുറന്നില്ല. ഹർത്താലിന്​ അനുകൂലമായി സംസാരിച്ച യുവാവിനെ പൊലീസ്​ മർദിച്ചത്​ സംഘർഷത്തിന്​ കാരണമായി.​ തടിച്ചുകൂടിയ വ്യാപാരികളെ പൊലീസ്​ വിരട്ടിയോടിച്ചു. ബേപ്പൂർ മാത്തോട്ടത്തും അരക്കിണറിലും പൊലീസ്​ ലാത്തിവീശി. ഏഴുപേരെ കസ്​റ്റഡിയിലെടുത്തു.​ കൊടുവള്ളിയിൽ വാഹനങ്ങൾ തടഞ്ഞവരെ പിരിച്ചുവിടാനെത്തിയ പൊലീസിന്​ നേരെ കല്ലേറുണ്ടായി. തുറന്നുപ്രവർത്തിച്ച പെട്രോൾ പമ്പ്​ അടിച്ചുതകർത്തു. ഇവിടെയും പരപ്പൻപൊയിലിലും ഗ്രനേഡ്​ പ്രയോഗിച്ചു. 

മുക്കം, വടകര, കൊയിലാണ്ടി, വാണിമേൽ, ഭൂമിവാതുക്കൽ തുടങ്ങിയ സ്​ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിച്ചു. വടകര പഴയ ബസ്​സ്​റ്റാൻഡിന്​ സമീപം ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ്​ ലാത്തിവീശി ഒാടിച്ചു. വയനാട്ടിൽ രാവിലെ പ്രകടനമായെത്തിയ ആളുകൾ കൽപറ്റ, മാനന്തവാടി, മേപ്പാടി, വൈത്തിരി, പിണ​ങ്ങോട്​, ​െപാഴുതന, വെള്ളമുണ്ട, മുട്ടിൽ തുടങ്ങിയ ടൗണുകളിലെ കടക​േമ്പാളങ്ങൾ അടപ്പിച്ചു. ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ഉച്ചയോടെ ജില്ലയിൽ മിക്കയിടത്തും സ്വകാര്യബസുകൾ സർവിസ്​ നിർത്തി. കെ.എസ്​.ആർ.ടി.സി പതിവുപോലെ സർവിസ്​ നടത്തിയത്​ ജനത്തിന്​ ആശ്വാസമായി. 

പാലക്കാട് നഗരത്തിൽ രണ്ടിടത്ത് പൊലീസ് ലാത്തിവീശി. 15ഓളം പേർക്കെതിരെ കേസെടുത്തു. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തി​ന​ും കടകൾ അടപ്പിച്ചതിനും മണ്ണാർക്കാട്ട്​ 11 പേ​രെയും ഷൊർണൂരിൽ 13 പേരെയും ചെർപ്പുളശ്ശേരിയിലും പരിസര പ്രദേശങ്ങളിലും 29 പേരെയും അറസ്​റ്റ്​ ചെയ്തു. തൃശൂർ ജില്ലയിൽ ചേലക്കര, പഴയന്നൂർ, കയ്​പമംഗലം, ചളിങ്ങാട്, മൂന്നുപീടിക എന്നിവിടങ്ങളിലാണ് ഹർത്താലാചരിച്ചത്. ചാവക്കാട്ടും മണത്തലയിലും വാഹനങ്ങൾ തടഞ്ഞ നാലുപേരെ പൊലീസ് കസ്​റ്റഡിയിലെടുത്തു.  

 

കുറ്റിപ്പുറം നഗരത്തിൽ റോഡ് ഉപരോധിക്കുന്നു
 


ഹർത്താൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ കാര്യമായ പ്രതികരണം സൃഷ്​ടിച്ചില്ല. എന്നാൽ, വിദ്യാർഥി കൂട്ടായ്​മ ഇടുക്കി ജില്ലയിൽ പലയിടത്തും പ്രകടനം നടത്തി. മൂവാറ്റുപുഴയിൽ നവമാധ്യമ കൂട്ടായ്​മ ഇൗ ആഹ്വാനം ഏറ്റെടുത്ത്​ തെരുവിലിറങ്ങിയതോ​ടെ ഇടുക്കിയിലേക്കുള്ള ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. ഈരാറ്റുപേട്ടയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിന് 19 പേരെ അറസ്​റ്റ്​ ചെയ്തു. തി​രു​വ​ന​ന്ത​പു​രത്ത്​ നെ​ടു​മ​ങ്ങാ​ട്, പ​ന​വൂ​ർ, ചു​ള്ളി​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ു. . 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ റോഡ് ഉപരോധിച്ചപ്പോൾ
 

 

ഹർത്താൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി  ജില്ലകളിൽ കാര്യമായ പ്രതികരണം സൃഷ്​ടിച്ചില്ല. ഹർത്താൽ ആഹ്വാനംപോലും അറിഞ്ഞില്ലെന്ന പ്രതീതിയാണുണ്ടായത്​. എന്നാൽ, വിദ്യാർഥി കൂട്ടായ്​മ ഇടുക്കി ജില്ലയിൽ പലയിടത്തും പ്രകടനം നടത്തി. മറ്റ്​ സംഘടനകളുടെ പ്രതിഷേധവും തുടർന്നു.  മൂവാറ്റുപുഴയിൽ നവമാധ്യമ കൂട്ടായ്​മ ഇൗ ആഹ്വാനം ഏറ്റെടുത്ത്​ തെരുവിലിറങ്ങിയതോ​ടെ ഇടുക്കിയിലേക്കുള്ള ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. ഈരാറ്റുപേട്ടയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിന് 19 പേരെ  അറസ്​റ്റ്​ ചെയ്തു. രാവിലെ ഹർത്താൽ അനുകൂലികളായ ഒരു സംഘം യുവാക്കളുടെ പ്രകടനവും ടൗണിൽ നടന്നു. 
 

ഹർത്താൽ: അക്രമികൾക്കെതിരെ കർശനനടപടി -ഡി.ജി.പി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഹർത്താൽ പ്രഖ്യാപിച്ചശേഷം അതിക്രമങ്ങൾ നടത്തിയവർക്കെതിരെ ശക്​തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രത്യേകിച്ച് ആരുടെയും പേരിലല്ലാതെ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങൾ സാമൂഹികവിരുദ്ധ ശക്തികൾ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാൽ അതുസംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയിൽ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വടക്കൻ ജില്ലകളിലാണ് ഹർത്താലുമായി ബന്ധപ്പെട്ട് ഗതാഗതം തടസ്സപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളിൽ മുപ്പതോളം പൊലീസുകാരും കെ.എസ്​.ആർ.ടി.സി ജീവനക്കാരും മറ്റുള്ളവരുമുൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾക്കും പൊതുമുതലുകൾക്കും നാശനഷ്​ടമുണ്ടായി. ഇതുമായി ബന്ധപ്പെട്ട്​ വിവിധ ജില്ലകളിൽനിന്നായി ഇരുനൂറ്റിയമ്പതിലെറെ പേരെ ഇതിനകം കസ്​റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അപ്രഖ്യാപിത ഹർത്താലി‍​​​െൻറ മറവിൽ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഡി.ജി.പിക്ക് പരാതിനൽകിയിരുന്നു. 


 


 
Tags:    
News Summary - All Kerala Harthal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.