ലോ​റി​സ​മ​രം പി​ൻ​വ​ലി​ച്ചു​;  വാ​ട​ക കൂ​ട്ടും

പാലക്കാട്: ഇൻഷൂറൻസ് വർധന പിൻവലിക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷൻ നടത്തിയ അനിശ്ചിതകാല ലോറി സമരം പിൻവലിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മോേട്ടാർ വാഹനങ്ങളുെട തേഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം വർധനയിൽ ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് െഡവലപ്മ​െൻറ് അതോറിറ്റി ഉറച്ചുനിൽക്കുന്നതിനാൽ ലോറി വാടക കൂട്ടുകയല്ലാതെ നിർവാഹമില്ലെന്ന് ഉടമകൾ വ്യക്തമാക്കി.
ലോറി ഏജൻറുമാരുടേയും ട്രാൻസ്പോർട്ടിങ് കമ്പനികളുടേയും സഹകരണത്തോടെ ഏപ്രിൽ 30നകം വാടക വർധന നടപ്പാക്കും. മാർച്ച് 30ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചശേഷം ലോറി സമരത്തോടൊപ്പം ചേർന്ന പല സംഘടനകളും സമരെത്ത സഹായിച്ചില്ലെന്നും ചില  ജില്ലകളിൽ സമരത്തെ പരാജയപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നതായും ഭാരവാഹികൾ ആരോപിച്ചു.

കേന്ദ്രം അടുത്തിടെ വർധിപ്പിച്ച മോേട്ടാർവാഹനങ്ങളുടെ ഫീസ് നിരക്കുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാന സർക്കാറിനുണ്ട്.ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാറിെന മാതൃകയാക്കി മോേട്ടാർ വാഹനനികുതി കുറക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് േലാറിയുടമകൾ ആവശ്യപ്പെട്ടു.  വാർത്തസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.കെ. േജാൺ, ജനറൽ സെക്രട്ടറി എം. നന്ദകുമാർ, എം. മുഹമ്മദ് യൂസഫ്, ഇ.കെ. ഷാജു, കെ.എ. ജോൺസൺ, കെ.എസ്. സുരേഷ് എന്നിവർ പെങ്കടുത്തു. എന്നാൽ, വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കുന്നതുവരെ ലോറിസമരം തുടരുമെന്ന് ലോറി ഒാണേഴ്സ് വെൽഫെ

Tags:    
News Summary - all india lorry owners association except from state motor vehicle strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.