തിരുവനന്തപുരം: രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്ബാബു. 'എന്നും ആയുർവേദം എന്നെന്നും ആയുർവേദം' എന്ന ആശയത്തെ മുൻനിർത്തി ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. ജി.ആർ. സുനിത അധ്യക്ഷതവഹിച്ച യോഗത്തിൽ ആരോഗ്യസർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എൻ നളിനാക്ഷൻ, കായചികിത്സ വിഭാഗം പ്രഫസർ ഡോ. സുനിൽ ജോൺ, എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇന്നസെന്‍റ് ബോസ്, ഡോ. ജ്യോതിലാൽ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സെറീന, മാധ്യമപ്രവർത്തകൻ എം.ബി. സന്തോഷ്, കേരള ആയുർവേദ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.ജെ സെബി, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദുർഗാ പ്രസാദ് എന്നിവർ സംസാരിച്ചു. കായ ചികിത്സ വിഭാഗം അസി. പ്രഫസർ ഡോ. സുനീഷ് മോൻ മോഡറേറ്ററായിരുന്നു. ഡോ. എസ്.ആർ. പ്രശാന്ത് സ്വാഗതവും ഡോ. ജെ. ജനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.