സ്വകാര്യ ഓട്ടോയിൽ ചാരായ വിൽപന: ബന്ധുക്കളായ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: സ്വകാര്യ ഓ​ട്ടോയിൽ ചാരായ വിൽപന നടത്തിയ ബന്ധുക്കളായ യുവാക്കളെ എക്​സൈസ്​ ഉദ്യോഗസ്ഥർ പിടികൂട ി. പേരൂർക്കട മണലയം വടക്കേക്കര വീട്ടിൽ കണ്ണൻ എന്ന വിനോദ്​(33), വടക്കേ ചരുവിള വീട്ടിൽ അരുൺ(22) എന്നിവരാണ്​ പിടിയിലായത്​. നാല്​ ലിറ്റർ ചാരായവും വിൽപനയിലൂടെ കിട്ടിയ160 രൂപയും ഇവരിൽ നിന്ന്​ കണ്ടെടുത്തു.

എക്സൈസ് എൻഫോഴ്മ​​െൻറ്റ് ആൻഡ്​ ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്
ലഭിച്ച രഹസ്യ വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ്​ യുവാക്ക​ൾ പിടിയിലായത്​​. കെ.എൽ. 01 ബി.എൽ 2104 നമ്പർ ഓ​​ട്ടോറിക്ഷയിൽ ഇവർ ചാരായം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു. മലമുകൾ സ​​െൻറ്​ ശാന്താൽ സ്കൂളിന് സമീപത്ത് നിന്നാണ്​ ഇവർ എക്​സൈസ്​ ഉദ്യോഗസ്ഥരുടെ പിടിയിലായത്​.

പ്രിവൻറ്റീവ് ഓഫീസർമാരായ എസ്. മധുസൂദനൻ നായർ, കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ജിതേഷ്, രാജേഷ്, ഷംനാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത റാണി, അഞ്ജന, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - alcohol selling in auto; young men caught -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.