Posted On
date_range Updated On
date_range വീട്ടിൽ മദ്യവിൽപന; മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ
കുമളി: മദ്യം വീട്ടിൽ സൂക്ഷിച്ച് വിൽപന നടത്തിയ മുൻ പഞ്ചായത്ത് അംഗത്തെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റിൽ മാണിക്യമാണ് (47) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന 19 ലിറ്റർ ജവാൻ മദ്യം പൊലീസ് പിടിച്ചെടുത്തു.
സർക്കാർ മദ്യ വിൽപനശാലയിൽനിന്ന് വാങ്ങുന്ന മദ്യം ചില്ലറയായി കൂടിയ വിലയ്ക്ക് വിൽക്കുന്നത് സംബന്ധിച്ച് വണ്ടിപ്പെരിയാർ പൊലീസിന് ലഭിച്ച പരാതികളെ തുടർന്നാണ് ഇൻസ്പെക്ടർ സാം ഫിലിപ്പിന്‍റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി മദ്യം പിടിച്ചെടുത്തത്. വൻ തോതിൽ മദ്യം ഇയാൾക്ക് വിറ്റ മദ്യവിൽപനശാല ജീവനക്കാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.