Posted On
date_range Updated On
date_range അമിത മദ്യപാനാസക്തി; യുവാവ് തൂങ്ങി മരിച്ച നിലയിൽ
അഞ്ചരക്കണ്ടി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ. കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാെൻറ വളപ്പിൽ കെ.സി. വിജിൽ (28) ആണ് മരിച്ചത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ മുതൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അച്ചൻ രാജൻ, അമ്മ വിലാസിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.