ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ചു പൊലീസുകാരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹരജി ജഡ്ജി ഹണി എം. വർഗ്ഗീസ് തള്ളിയത്. പ്രതികൾക്ക് ജാമ്യംകിട്ടില്ലെന്ന സാഹചര്യം നിലവിലില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. മർദ്ദനമേറ്റ എം.എൽ.എ എ.ഡി. തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും കേസിൽ കക്ഷിചേർത്തു.

യൂ​ത്ത്​ കോ​ൺ​ഗ്ര​സു​കാ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്റെ ഗ​ൺ​മാ​ൻ​ന്മാ​ർ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ച​തി​ന്​ തെ​ളി​വി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർട്ട് ന​ൽകി​യ​ത് 2024 ആ​ഗ​സ്റ്റ് 16നാ​ണ്. 298 പേ​രു​ടെ ജീ​വ​നും അ​തി​ലേ​റെ പേ​രു​ടെ ജീ​വി​ത​വും ത​ക​ർത്ത മു​ണ്ട​ക്കൈ-​ചൂ​ര​ൽമ​ല ദു​ര​ന്ത​ത്തി​ൽ കേ​ര​ളം ന​ടു​ങ്ങി നി​ൽക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ജൂ​ലൈ 30ലെ ​ദു​ര​ന്ത​ത്തി​ൻറെ പ​തി​നേ​ഴാം ദി​വ​സം മ​ർ​ദ​ന​ക്കേ​സ് എ​ഴു​തി​ത്ത​ള്ളി റി​പ്പോ​ർട്ട് ന​ൽകി​യ​ത് അ​ന്ന് ക്ര​മ​സ​മാ​ധാ​ന എ.​ഡി.​ജി.​പി​യാ​യി​രു​ന്ന എം.​ആ​ർ. അ​ജി​ത് കു​മാ​റി​ൻറെ സ​മ്മ​ർദം കൊ​ണ്ടെ​ന്നാ​ണ് എ​സ്.​ഐ.​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

വ​യ​നാ​ട്ടി​ലെ ​ര​ക്ഷാ​പ്ര​വ​ർത്ത​ന മേ​ൽനോ​ട്ട ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ജി​ത് കു​മാ​ർ അ​തി​നി​ട​യി​ൽ കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ ത​ൻറെ ഓ​ഫി​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു. അ​ജി​ത്കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഗ​ൺമാ​ൻമാ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി എ​ത്ര​യും​വേ​ഗം കോ​ട​തി​യി​ൽ റി​പ്പോ​ർട്ട് ന​ൽക​ണ​മെ​ന്നും ഇ​പ്പോ​ൾ ന​ൽകി​യാ​ൽ മാ​ധ്യ​മ​ങ്ങ​ളൊ​ന്നും അ​റി​യി​ല്ലെ​ന്നും നി​ർദേ​ശി​ച്ച​താ​യാ​ണ്​ മൊ​ഴി. തെ​ളി​വു​ക​ൾ എ​തി​രാ​ണെ​ന്നും ഇ​നി​യും അ​ന്വേ​ഷി​ക്കാ​നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ അ​ദ്ദേ​ഹ​ത്തി​ൻറെ ഓ​ഫി​സി​ലി​രു​ത്തി റി​പ്പോ​ർട്ട് തി​രു​ത്തി​ച്ച​ത്രേ. ആ​ഗ​സ്റ്റ് 13 മു​ത​ൽ മൂ​ന്നു​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​പ്പി​ച്ച് റി​പ്പോ​ർട്ട് തി​രു​ത്തി​യെ​ഴു​തി​യ ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് അ​വ​രെ മ​ട​ക്കി​യ​ത്.

ഇന്നലെ വൈകീട്ട് തന്നെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Alappuzha rescue operation Court rejects anticipatory bail plea of ​​gunmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.