തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസിന് സംഭവിച് ചത് കൈപ്പിഴയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. അല്ലെങ്കിൽ 20ൽ 20 സീറ്റും നേടാമായിരുെന്നന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആലപ്പുഴയിലെ പരാജയം അന്വേഷിക്കുന്നതിന് പ്രഫ. കെ.വി. തോമസ് അധ്യക്ഷനായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. മികച്ച സ്ഥാനാർഥിയെയാണ് കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ റിപ്പോർട്ടിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താം.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. മുഖ്യമന്ത്രി പറയുന്നതുപോലെ ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. സംസ്ഥാനം ഇന്ന് ക്രിമിനലുകളുടെ കേന്ദ്രമാണ്. കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്നുവിട്ടത് സി.പി.എമ്മാണ്. ആ ഭൂതം ഇപ്പോൾ പാർട്ടിയെ വിഴുങ്ങുന്ന സ്ഥിതിയായി. ക്രിമിനലുകൾക്ക് സി.പി.എം നേതൃത്വമാണ് പ്രോത്സാഹനവും ധാർമികമായ പിന്തുണയും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.