തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ.പി. ജയ രാജന്‍. വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് നടപടി സ്വീകരിക്കും. ഖനനവുമായി ബന്ധപ്പെട്ട‌് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന‌് അന്വേഷിക്കും. ഐ.ആർ.ഇ ആണ‌് ഖനനം നടത്തുന്നത‌്. ഖനനം നടത്തിയതിൽ പ്രത്യേകിച്ച‌് പരാതിയുണ്ടാകേണ്ട കാര്യം കാണുന്നില്ല.
കൊല്ലം നീണ്ടകര മുതൽ കായംകുളം വരെ പ്രദേശങ്ങളിൽ കടൽ നൽകുന്ന നിധിയാണ‌് കരിമണൽ. ഇതിെൻറ ചെറിയ ശതമാനം മാത്രമേ ശേഖരിക്കാനാകുന്നുള്ളൂ. മുഴുവൻ ശേഖരിക്കാനായാൽ കേരളം സാമ്പത്തികമായി വളരെ മെച്ചപ്പെടും. ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.