സ്വർണക്കടകൾക്ക്​ പ്രത്യേക സുരക്ഷ ഏർപ്പെടുത്തണം -എ.കെ.ജി.എസ്​.എം.എ

കൊച്ചി: സ്വർണക്കടകൾ കേന്ദ്രീകരിച്ച് പട്രോളിങ്​ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ആൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ (AKGSMA) മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. കേരളത്തിലെ സ്വർണ വ്യാപാരസ്ഥാപനങ്ങൾ മാർച്ച് 22 മുതൽ അടച്ചിട്ടിരിക്കുകയാണ്​.

മിക്ക സ്​ഥാപനങ്ങളിലെയും സുരക്ഷാ ജീവനക്കാർ അവധിയിലാണെന്നും അസോസിയേഷൻ ഭാരവാഹികൾ സൂചിപ്പിച്ചു. ഏപ്രിൽ 14 വരെ ലോക്​ ഡൗണായതിനാൽ മോഷണ സാധ്യത കൂടുതലാണെന്നാണ്​ ഇവരുടെ ആശങ്ക.

ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ പരിശോധിക്കാൻ കടകൾ തുറക്കുന്നതിന്​ ഉടമകൾക്ക് നിശ്ചിത സമയം അനുവദിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ്​ ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ .എസ് .അബ്ദുൽ നാസർ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - AKGSMA asks special security for gold dealers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.