Posted On
date_range Updated On
date_range പീഡനപരാതി: ശശിയെ എ.കെ.ജി സെന്‍ററില്‍ വിളിച്ചുവരുത്തി
തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി സി.പി.എം. ശശിയെ എ.കെ.ജി സെന്‍ററില്‍ വിളിച്ചുവരുത്തി വിശദീകരണം കേട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശശിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ മാസം 16നാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ച കോടിയേരി പരാതിക്കാരിയുടെ വിശദീകരണവും കേട്ടതായാണ് വിവരം.
പി.കെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. അന്വേഷണത്തിനായി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങിയ കമീഷനെ നിയോഗിക്കുകയും ചെയ്തു. അനാവശ്യ പരസ്യപ്രസ്താവന നടത്തരുതെന്നും ശശിക്ക് നിർദേശവും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.