എ.കെ.ജി സെന്‍റർ ആക്രമണം: സൂചനയെന്ന പല്ലവി ആവർത്തിച്ച്​ പൊലീസ്​

തിരുവനന്തപുരം: എ.കെ.ജി സെൻറർ ആക്രമിക്കപ്പെട്ട് ഒമ്പത്​ ദിവസമായിട്ടും പ്രതിയിലേക്ക്​ എത്തുന്ന സൂചനകൾ ലഭിച്ചെന്ന്​ ആവർത്തിച്ച്​ പൊലീസ്​. സംഭവത്തിൽ കെ.എസ്​.യു പ്രവർത്തകനായ ഒരു നിയമവിദ്യാർഥിക്ക്​ പങ്കുണ്ടെന്ന സംശയത്തിലാണ്​ പൊലീസ്​. പ്രതി ഉപയോഗിച്ചതുപോലെ ചുവന്ന നിറത്തിലുള്ള ഒരു സ്കൂട്ടറുള്ളതാണ്​ ഇയാളിലേക്ക്​ അന്വേഷണസംഘത്തെ എത്തിച്ചിട്ടുള്ളത്​. ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുന്നുണ്ട്​. എന്നാൽ, വ്യക്തമായ തെളിവുകളില്ലാതെ ആരെയെങ്കിലും പ്രതിയാക്കിയാൽ അത്​ തിരിച്ചടിയാകുമെന്ന ആശങ്ക പൊലീസിനുണ്ട്​. വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.

എ.കെ.ജി സെന്‍ററിന്‍റെ സി.സി.ടി.വിയിൽനിന്ന്​ കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമായതാണ്​ പ്രധാന പ്രശ്നം. പ്രതി വന്ന വാഹനത്തിന്‍റെ നമ്പർപോലും തിരിച്ചറിയാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എ.കെ.ജി സെന്‍ററിന് സമീപത്തെ വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും അമ്പതിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - AKG Center attack: Police repeats the call of warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.